Posted on ഓഗസ്റ്റ് 29, 2007 by സുജിത് ഭക്തന്
ആറന്മുള ജലമേളയുടെ തുടക്കം മുതലേ പങ്കെടുത്തു വരുന്ന പള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1994 ല്‍ പള്ളിയോട പെരുന്തച്ചന്‍ ചങ്ങംകരി തങ്കപ്പനാചാരിയുടെ നേത്രുത്വത്തില്‍ പുതിയ പള്ളിയോടം പണിതു. 1940 ല്‍ മാലക്കരയില്‍ 2 പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം പള്ളിപാടുകാര്‍ക്കു വിറ്റു. മറ്റേതു കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചുപോയി.

ജലമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും നീളം കൂടിയ പള്ളിയോടമാണിത്.
നാല്‍പ്പത്തിയേഴേമുക്കാല്‍ കോള്‍ നീളവും 60 അംഗുലം ഉടമയുമുണ്ട്. എ ബാച്ചില്‍പ്പെടുന്ന പള്ളിയോടത്തില്‍ 120 പേര്‍ക്കു കയറാം.
ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമുടിക്കായലില്‍ ഒരുക്കിയ വള്ളംകളിയില്‍ പങ്കെടുത്ത നാലുപള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. 1979 ല്‍ മന്നംട്രോഫി നേടിയിട്ടുണ്ട്. മാലക്കര 230 ആം നമ്പര്‍ എന്‍ എസ് എസ് കരയോഗം ഉടമസ്ഥതയിലാണു പള്ളിയോടം.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
വള്ളംകളിക്കു 3 ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ വഞ്ചിപ്പാട്ടിന്റേയും വായ്ക്കുരവയുടേയും ആഹ്ലാദാരവങ്ങളോടെ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു. പമ്പയുടെ കുളിരിലേക്കു നനഞ്ഞിറങ്ങി.
മുഖ്യ ശില്‍പ്പി ചങ്ങംകരി വേണു ആചാരി ആദ്യം പള്ളിയോടത്തില്‍ കയറി. തുടര്‍ന്നു കരക്കാരും കയറിയ പള്ളിയോടം ആറന്മുളയില്‍ ദര്‍ശനം നടത്തി.

പൊതുസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
18 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പള്ളിയോടം പണികഴിപ്പിച്ചത്.
പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരി തനിയേ നിര്‍മ്മിക്കുന്ന പത്താമതു പള്ളിയോടമാണിത്. പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ് മ്യൂസിയത്തിനു വിറ്റിട്ടാണു പുതിയത് പണികഴിപ്പിച്ചത്.
എ ബാച്ചില്‍ പെട്ട പള്ളിയോടത്തിനു നാല്‍പ്പത്തിയേഴര കോള്‍ നീളവും 64 അംഗുലം ഉടമയുമുണ്ട്. അമരത്തിനു ഇരുപതടി ഉയരമുണ്ട്.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പമ്പയെ പുളകച്ചാര്‍ത്ത് അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത് മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഉത്രിട്ടാതി ജലോത്സവം ഒരു അനുഷ്ത്താനമാണു. കായികാഭ്യാസമാണു. സാഹിത്യാധിഷ്ത്തിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ 5 ഘടകങ്ങള്‍ ഒത്തു ചേരുന്നത് ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്.
പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഓരോ വര്‍ഷത്തെ ജലമേളയും പമ്പാനദിക്കരയിലെ ഈ സാംസ്കാരിക പൈത്രികം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു സഹായകമാകുന്നു.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
ഭക്തിയുടെ നിറവും അനുഷ്ത്താനത്തിന്റെ ചിട്ടയുമാണു ഉത്രിട്ടാതി ജലമേളയ്ക്ക്. ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന ആറന്മുള ജലമേള സാംസ്കാരിക കേരളത്തിന്റെ മുഖചിത്രമാണു.

ആറന്മുളയെ സംബന്ധിച്ചിടത്തോളം പ്രതിഷ്ത്താദിനത്തിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ജലോത്സവം കലാകായിക ലോകത്തിനു അദ്ഭുതപരമായ ഒരു കലാവിരുന്നാണു. ശക്തിയേറിയ ഒരു പോരാട്ടത്തിന്റെ കാവ്യഭംഗിക്ക് നിറപ്പകിട്ടേകി വര്‍ഷം തോറും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ആറന്മുള ജലഘോഷയാത്ര നടന്നുവരുന്നു.
ഉത്രിട്ടാതി ദിനത്തിലെ വള്ളംകളി പ്രേക്ഷകലക്ഷങ്ങളെ ആനന്ദാഹ്ലാദത്തിലാറടിക്കുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണു. ജലമേളയുടെ മനോഹാരിതയും പ്രസിദ്ധിയും ഉള്ള ഒരു കലാവിരുന്ന് മേറ്റ്ങ്ങും തന്നെയില്ല.
ജലമേളയ്ക്കിനി 3 ദിവസം കൂടി ബാക്കി നില്‍ക്കവേ വഞ്ചിപ്പാട്ടിന്റെ ആവേശത്തിലാണു പമ്പാതീരവും ആറന്മുളയുടെ പരിസരത്തെ ഓരോ കൊച്ചു കുട്ടികള്‍ വരെ.
ഉത്രിട്ടാതി നാളില്‍ പമ്പാനദിയില്‍ മല്ലപ്പുഴശ്ശേരി നിക്ഷേപമാലി കടവു മുതല്‍ സത്രക്കടവു വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പമ്പയുടെ ഇരുവശത്തുമായി വള്ളംകളി പ്രേമികള്‍ വിദേശികള്‍ ഉള്‍പ്പെടെ സ്ഥാനം പിടിക്കുന്നു.
പമ്പയുടെ പരിശുദ്ധിയിലൂടെ താളവും പാട്ടും കൈകൊര്‍ക്കുന്ന അപൂര്‍വ്വ അനുഭൂതിയാണു ഇവിടെ.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
സമൃദ്ധി നിറഞ്ഞ സ്മരണകളുമായി വീണ്ടും ഒരോണം എത്തിക്കഴിഞ്ഞു. തിരുവാറന്മുള ജലമേളയില്ലാത്ത ഓണം ഒരിക്കലുമുണ്ടായിട്ടില്ല. വിളവെടുപ്പിന്റെ സമൃദ്ധി ഇന്ന് അവകാശപ്പെടുവാന്‍ കഴിയില്ലെങ്കിലും ഓണം മലയാളിക്കു ഒരുതരത്തിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ആഘോഷമാണു.
ജലമേളകളുടെ നാടാണു മധ്യതിരുവിതാംകൂര്‍. ചെറുതും വലുതുമായി നിരവധി ജലമേളകള്‍ നമ്മുടെ നദികളില്‍ നടക്കുന്നുണ്ട്. അവയില്‍ ആറന്മുള ജലോത്സവത്തിനു പ്രത്യേക സ്ഥാനവും ഒട്ടേറെ പ്രാധാന്യങ്ങളുമുണ്ട്. ഭക്തിയും വിശ്വാസവും ആചാരപരമായ പ്രത്യേകതകളും സമന്വയിക്കുന്ന തിരുവാറന്മുളയപ്പന്റെ ജലോത്സവം ഒരു മത്സരവള്ളംകളിയായല്ല വിവക്ഷിക്കപ്പെടുന്നത്. ഈ ജലോത്സവം നമ്മില്‍ ഭഗവത്ദര്‍ശനത്തിന്റെ പുണ്യമാണു പകരുന്നത്. ഒരു കോട്ടവും തട്ടാതെ ഈ പൈഹ്രുകസമ്പത്ത് നിലനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരായിരിക്കണം.ആറന്മുള ഭഗവാന്‍ പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ ഓണത്തനിമയുടെ കാഴ്ചകളിലെ അവിഭാജ്യ ഘടകമാണു.
ഭക്തിപൂര്‍വ്വമായി ദര്‍ശനപുണ്യ്യം പകര്‍ന്നു നടത്തുന്ന ഉത്രിട്ടാതി ജലോത്സവം ഈ വര്‍ഷം ആഗത് 30 നു നടക്കും. ലോകത്തെവിടെയുമില്ലാത്ത അപൂര്‍വ്വ കേരളീയവിദ്യയുടെ അദ്ഭുതപ്രകടനമാണു തിരുവാറന്മുള പള്ളിയോടങ്ങളുടേത്. ബ്ലോഗ്ശ്രീയുടേ എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.
Filed under: ആറന്മുള | 1 അഭിപ്രായം »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
ദൈവവിശ്വാസം പത്തനംതിട്ടക്കാരുടെ ജീവശ്വാസമാണു. അതുകൊണ്ടു തന്നെ ആത്മീയതയുടെ മണല്‍പ്പുറങ്ങളാല്‍ സമ്പുഷ്ടമാണു ജില്ല. വേനലില്‍ നദി മെലിഞ്ഞു മണല്‍പ്പരപ്പ് തെളിഞ്ഞാല്‍ കൂട്ടായ്മയുടെ കുത്തൊഴുക്കാണിവിടെ
സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദുമത സംഗമമായ അയിരൂര്‍ ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷത്ത് മുതല്‍ പാരമ്പര്യം കൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ ഹിന്ദുമത കണ്‍വെന്‍ഷനുകള്‍ ജില്ലയിലുണ്ട്. ശതാബ്ദി പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷനാണു ജില്ലയില്‍ ആദ്യം കാല്‍നാട്ടിയത്. പിന്നീട് എണ്ണമറ്റ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു ജില വേദിയായി. ക്രൈസ്തവര്‍ക്കു ആത്മീയ ഉണര്‍വ്വ് പകര്‍ന്ന് ഇന്നും മാരാമണ്‍ ലക്ഷങ്ങളെ വിശ്വാസതീരത്തേക്കു നയിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഗമമാണു ഇത്.
നവതി പിന്നിട്ട പത്തനംതിട്ട മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും പാരമ്പര്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണു. വിവിധ പെന്തക്കോഷ്ട് വിഭാഗങ്ങളുടെ സംസ്ഥാന കണ്‍വന്‍ഷനുകളും പത്തനംതിട്ടയിലാണു നടക്കുന്നത്.ഒരുമിക്കുന്നവരുടെ മധ്യത്തില്‍ ദൈവമുണ്ടാകുന്നു എന്ന വചനം ഹൃദയത്തോടു ചേര്‍ത്തു പിടിച്ചവര്‍ ജില്ലയെ കണ്‍വന്‍ഷനുകളുടെ മണ്ണാക്കുന്നു. വിശ്വാസകൂട്ടായ്മകള്‍ വിപുലപ്പെട്ടതോടെ കന്‍വന്‍ഷനുകളുടെ എണ്ണവും കൂടി. കപ്പ ( മരച്ചീനി ) പറിച്ചാലുടന്‍ നടന്നിരുന്ന കണ്‍വന്‍ഷന്‍ കപ്പകൃഷി ഇല്ലാതായിട്ടും കുറഞ്ഞിട്ടില്ല എന്നത് ജില്ലയുടെ വിശ്വാസസാക്ഷ്യം.
ഇക്കഴിഞ്ഞ വര്‍ഷം ആരംഭിച്ച കണ്‍വന്‍ഷന്‍ സെന്ററുകളിലെത്തി നില്‍ക്കുന്നു. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണു കണ്‍വന്‍ഷന്‍ കാലം. പമ്പയുടേയും മണിമലയാറിന്റെയും മണല്‍പ്പരപ്പുകളാണു ഒട്ടേറെ കണ്‍വന്‍ഷനുകള്‍ക്കു വേദി. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ശിവരാത്രി ആഘോഷമായ തിരുമാലിട ഉത്സവവും മണിമലയാറിന്റെ മണല്‍പ്പുറത്താണു നടക്കുന്നത്. പമ്പയും മണിമലയും സംഗമിക്കുന്ന കീച്ചേരിവാല്‍ക്കടവ് പമ്പ മണിമല ആധ്യാത്മിക സത്രത്തിനു വേദിയാകുന്നു. ദൈവവചന ചിന്തകള്‍ക്കും ആത്മീയ കൂട്ടായ്മകള്‍ക്കും പ്രാമുഖ്യം നല്‍കി നവീകരണ വിശ്വാസം മധ്യതിരുവിതാംകൂറില്‍ പ്രചരിച്ചപ്പോള്‍ അവരുടെ സംഗമങ്ങള്‍ വലിയ കണ്‍വന്‍ഷനുകളായി മാറി. ഭൗതിക വളര്‍ച്ചക്കൊപ്പം ജില്ലയുടെ ആത്മീയകൂട്ടായ്മകളുടെ വഴികളും നീളുന്നു.
Filed under: പത്തനംതിട്ട | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
കൗതുകകരമായ കഥകളിലേക്കാണു അന്വേഷണം നമ്മെ നയിക്കുന്നത്. പത്തനംതിട്ട എന്ന പേരിന്റെ ഉല്‍പത്തിയെപ്പറ്റി തന്നെ ഏറെ അഭ്യൂഹങ്ങളുണ്ട്. വ്യത്യസ്ഥമായ പത്ത് ഇനങ്ങളിലുള്ള ആളുകള്‍ ഒത്തു കൂടിയ തിട്ട എന്ന നിലയില്‍ ഈ സ്ഥലനാമം രൂപം കൊണ്ടു എന്നു പറയുന്നവരുണ്ട്. പട്ടണത്തിന്റെ തിട്ട ആയിരുന്നതിനാല്‍ പത്തനംതിട്ട എന്നു പേരായി എന്ന ഭാവന അത്രകണ്ട് വിശ്വാസ്യമല്ല. കാരണം അന്നിവിടെ കാടും മേടും അല്ലാതെ മറ്റൊന്നുമില്ലായിരുന്നല്ലൊ. ഇപ്പോശും 50 ശതമാനവും കാടാണെന്നു വേണമെങ്കില്‍ പറയാം. ഭൂപ്രകൃതിയുടെ അടിസ്ഥനത്തില്‍ പേരു കിട്ടിയ പല സ്ഥലങ്ങളുമുണ്ട്.
പുഴയുടെ ( അച്ചന്‍കോവില്‍ ) തീരപ്രദേശമാണു കുംപഴ എന്നും പിന്നീട് അത് കുമ്പഴ എന്നായി മാറിയെന്നും പഴമക്കാര്‍. മേലുകീഴായി കിടന്ന പ്രദേശം മേക്കോഴൂര്‍ എന്നും സാമാന്യത്തിലധികം വൃക്ഷ നിബിഢമായിരുന്ന സ്ഥലം നന്ന്. ഈ കാട് എന്ന ബോധ്യത്തില്‍ നന്നുവക്കാട് എന്നും പ്രകൃതി രമണീയമായ ഊര്‍ ഓമല്‍ ഊര്‍ ഓമല്ലൂര്‍ എന്നും അറിയപ്പെട്ടു റ്റുടങ്ങി. പല ഊരുകള്‍ രൂപംകൊണ്ടപ്പോള്‍ താരതമ്യേന പ്രായം കുറഞ്ഞ ഊരം ഇളം ഊര്‍ ആയി. പിന്നീട് അത് ഇലന്തൂര്‍ ആയി എന്നും കരുതുന്നു.
തലമുറകല്‍ കൈമാറിവന്ന കഥകള്‍ മാത്രമാണിവ. ആധികാരികമായ അംഗീകാരമൊന്നും ഈ അഭ്യൂഹങ്ങള്‍ക്കില്ല.
Filed under: പത്തനംതിട്ട | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
അന്തശയനാകൃതിയിലുള്ള നമ്മുടെ പള്ളിയോടങ്ങളില്‍ ഭഗവത് സാന്നിധ്യമുണ്ട് എന്നാണു വിശ്വാസം. തിരുവാറന്മുളയിലെ ജലമേള മറ്റു ജലമ്മേളകള്‍ പോലെയല്ല. ഇത് തിരുവാറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു. നമ്മുടെ പള്ളിയോടങ്ങള്‍ക്കും, ജലമേളക്കും തനതായ പാരമ്പര്യമുണ്ട്, ചരിത്രമുണ്ട്, ഭക്തിനിര്‍ഭരമാണു. ആറന്മുള പള്ളിയോടങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെയും മതമൗലികതയുടെയും പ്രതീകമാണു. ജാതിമത ചിന്തകള്‍ വെടിഞ്ഞ് നാനാജാതി മഥസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തു ചേര്‍ന്ന് നടത്തുന്ന മറ്റൊരു സംരംഭം വേറെ കാണാന്‍ സാധിക്കുകയില്ല. ഭക്തിയും വാശിയും ഇഴുകി ചേര്‍ന്നു നമ്മുടെ ജലമേള ആരുടേയും മനസ്സിന്‍ ഇമ്പമേകുന്നതാണു. വഞ്ചിപ്പാട്ടിലും വെച്ചുപാട്ടിലും അധിഷ്ടിതമായി പരമ്പരാഗത ശൈലിയിലാണു ഇന്നും ഈ വള്ളംകളി നടക്കുന്നത്.
വടശ്ശേരിക്കര മുതല്‍ ചെന്നിത്തല വരെ പമ്പയുടെ ഇരു കരകളിലുമായി 48 ഇല്‍ പരം പള്ളിയോടങ്ങള്‍ ആണു ഉണ്ടായിരുന്നത്. എങ്കില്‍ അതിപ്പോള്‍ കാലക്രമേണ ചുരുങ്ങി 15 ഇല്‍ താഴെയാകുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട കരകളില്‍ പള്ളിയോടങ്ങള്‍ ഇല്ലാതിരിക്കുന്നത് ചിന്തിക്കാന്‍ കൂടി ഇവിടത്തുകാര്‍ക്കു സാധിക്കില്ല. കാട്ടൂര്‍ മഠത്തില്‍ നിന്നും ഭഗവാന്‍ സദ്യക്കുള്ള വിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്കു അകമ്പടി സേവിക്കുക എന്നുള്ളത് പാപവിമോചനകരവും മഹാഭാഗ്യകരവുമായി കണക്കാക്കുന്നു. ഒരേ ഭാവത്തില്‍ ഒരേ താളത്തില്‍ ഭഗവല്‍ സ്തുതികള്‍ പാടി ആറന്മുളയിലെത്തി ഭഗവല്‍ പാദാരവൃന്ദങ്ങളില്‍ നമസ്ക്കരിച്ച് വഴിപാട് സ്വീകരിച്ചു മടങ്ങുന്ന ആ ഒരു അനുഭൂതി ജന്മസാഫല്യമായി കാണുന്നു.
പള്ളിയോടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കരകളില്‍ ആവേശം ഉണരുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഭാവി ജലമേളയെപ്പറ്റി ബന്ധപ്പെട്ടവര്‍ക്കു വളരെ കുണ്ഠിതമുണ്ട്. പ്രകൃതിയുടെ വരദാനമായ പുണ്യനദിയായ പമ്പയിന്ന് വറ്റി വരണ്ട് മേീമസപ്പെട്ടിരിക്കുന്നു. അനധിക്രിതമായ മണല്‍വാരലും മാലിന്യ നിക്ഷേപവും പമ്പാനദിയില്‍ രൂപംകൊണ്ട മണല്‍പ്പുറ്റുകളും മറ്റും കാരണം പുണ്യനദി ഇന്ന് വെറും ചെളിക്കുണ്ടായി മാറി. ഇപ്പോള്‍ മിക്ക വര്‍ഷങ്ങളിലും പമ്പാനദിയില്‍ ജെ സി ബി ഉപയോഗിച്ച് വള്ളംകളിക്കു തൊട്ടുമുന്‍പായി നദിയിലെ മണ്ണടിഞ്ഞ ഭാഗം നീക്കി ജലോത്സവത്തിനു സജ്ജമാക്കുക പതിവായി വന്നു. ഇതെല്ലാം ജലമേളയുടെ നടത്തിപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു.
പള്ളിയോടങ്ങള്‍ ഓരോ വര്‍ഷവും ജലമേളയില്‍ പങ്കെടുക്കണമെങ്കില്‍ വലിയ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ അനിഭവിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനംതിട്ട , ആലപ്പുഴ ജില്ലാപഞ്ചായത്തുകളും ബന്ധപ്പെട്ട ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും അകമഴിഞ്ഞ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത് സ്മരണീയമാണു. എങ്കിലും മറ്റു ജലമേളകള്‍ക്കു സര്‍ക്കാര്‍ തലത്തിലും എം പി, എം എല്‍ ഏ ഫണ്ടില്‍ നിന്നും ധാരാളം ധന സഹായങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പേരിനുമാത്രമാണു നല്‍കുന്നത്. ചരിത്രപ്രസിദ്ധമായ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ നമ്മുടെ ജലമേളയുടെ അന്ത:സത്തയെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയാത്തതില്‍ ഘേദമുണ്ട്.
പമ്പാനദിയെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട് പമ്പയുടെ കുഞ്ഞോളങ്ങളെ തഴുകി അണിഞ്ഞൊരുങ്ങി ഗജവീരന്മാരെപ്പോലെ പമ്പയുടെ ഓളപ്പരപ്പുകളില്‍ തെന്നിനീങ്ങുന്ന തിരുവാറന്മുള പള്ളിയോടങ്ങളെ …..” മറക്കുമോ മാനുഷനുള്ള കാലം..”
പള്ളിയോടങ്ങള്‍
1) കാട്ടൂര്‍
2) ചെറുകോള്‍
3) മേലുകര
4) കീഴുകര
5) കോഴഞ്ചേരി
6) നെടുംപ്രയാര്‍
7) അയിരൂര്‍
കുറിയന്നൂര്‍
9) മാരാമണ്‍
10) തോട്ടപ്പുഴശ്ശേരി
11) പൂവത്തൂര്‍ കിഴക്ക്
12) പൂവത്തൂര്‍ പടിഞ്ഞാര്‍
13) നെല്ലിക്കല്‍
14) കോയിപ്രം
15) മാലക്കര
16) ഇടയാറന്മുള
17) ളാക-ഇടയാറന്മുള
18) ഇടയാറന്മുള കിഴക്ക്
19) ഇടശ്ശേരിമല
20) മല്ലപ്പുഴശ്ശേരി
21) ഇടനാട്
22) മംഗലം
23) പുന്നത്‌തോട്ടം
24) തൈമറവുംകര
25) മുണ്ടന്‍കാവ്
26) കോടിയാട്ടുകര
27) മുതവഴി
28) കീഴ്‌വന്മഴി
29) ചെന്നിത്തല
30) വെണ്‍പാല
31) കോറ്റാത്തൂര്‍
32) ഇടപ്പാവൂര്‍
33) ആറാട്ടുപുഴ
34) കടപ്ര
35) ഓതറ
36) ഉമയാറ്റുകര
Filed under: ആറന്മുള | Leave a Comment »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
പത്തനംതിട്ടയുടെ കിഴക്കന്‍ മേഖല വലിയ ഒരു ജനറേറ്ററാണു. കിഴക്കന്‍ മലകളില്‍ നിന്നു വരുന്ന ജലധാരകളില്‍ നിന്നും വൈധ്യുതി ഉണ്ടാക്കുന്ന മൂന്നു പദ്ധതികള്‍ ഈ പ്രദേശത്താണു. ഇനി ഒരെണ്ണം കൂടി വരും. വനവീഥികളിലെ മനോഹര കാഴ്ചകളുടെ കൂട്ടത്തില്‍ ഈ പദ്ധതികളുടെ സംഭരണികളുമുണ്ട്. സംസ്ഥാനത്തെ മൊത്തം ഐദ്യുതി ഉത്പാദനത്തില്‍ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത് പത്തനംതിട്ടയാണു.
പ്രകൃതിയുടെ ഈ ജനറേറ്റര്‍ നിലച്ചാല്‍ കേരളത്തിന്റെ ഒരു ഭാഗം ഇരുട്ടിലാകുമെന്നത് തീര്‍ച്ച. സഭരിഗിരി , കക്കാട്, എന്നിവയാണു വൈധ്യുതി ബോര്‍ഡ് വക പദ്ധതികള്‍. മണിമലയാറിലെ അള്ളുങ്കലില്‍ മറ്റൊരു സ്വകാര്യ പദ്ധതി നിര്‍മ്മാണഘട്ടത്തിലാണു.
ശഭരിഗിരി.
കേരളത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ പദ്ധതി.1967 ഇല്‍ തുടങ്ങിയ ഈ പദ്ധതിക്കു ഇപ്പോള്‍ 270 മെഗാവോള്‍ട്ട് ശേഷിയുണ്ട്. ആറു ജനറേറ്ററുകളുണ്ട്. ഒന്നിന്റെ ശേഷി 60 മെഗാവാട്ട്. ഇവിടത്തെ ഉത്പാദനം പമ്പ , കക്കി , ആനത്തോട് സംഭരണികളിലെ വെള്ളം ഉപയോഗിച്ചാണു.
കക്കാട്
ശഭരിഗിരിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വേള്ളം ഉപയോഗിച്ചാണു 50 മെഗാവാട്ട് ശേഷിയുള്ള കക്കാറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം. 25 മെഗാവാട്റ്റിന്റെ 2 ജനറേറ്ററുകളാണുള്ളത്. പദ്ധതിയുടെ നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ മൂലം തുരങ്കത്തിലൂടെ എത്തുന്ന വെള്ളത്തിനു സമ്മര്‍ദ്ധക്കുറവ് അനുഭവപ്പെട്ടിരുന്നു. ഇരുമ്പു ചട്ടത്തില്‍ മണല്‍ച്ചാക്ക് അടുക്കി ടെയില്‍ റേസ് ഉയര്‍ത്തി ഇതു പരിഹരിച്ചിട്ടുമുണ്ട്
മണിയാര്‍ കാര്‍ബൊറന്‍ഡം
സ്വകാര്യ മേഖലയില്‍ സംസ്ഥനത്ത് ആദ്യം നിര്‍മ്മിച്ച ജലവൈദ്യുത പദ്ധതി. മൂന്ന് മെഗാവാട്ട് വീതം ശേഷിയുള്ള നാലു ജനറേറ്ററുകള്‍. പവര്‍ സ്റ്റേഷനും സംഭരണിയും മണിയാറിലാണു. പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ സംഭരിണിയിലെ വെള്ളമാണുപയോഗിക്കുന്നത്. ഇത് കെ എസ് എ ബിക്കു നല്‍കുകയാണു പതിവ്.
പത്തനംതിട്ട ജില്ല പവ്വര്‍ഹസുകളുടെ ജില്ലയാണു. പക്ഷേ ഉത്പാദന കേന്ദ്രമായ ജില്ലയ്ക്ക് വൈദ്യുതി വേണ്ടത്ര കിട്ടുന്നില്ല. ദിവസം എട്ടും പത്തും തവണയാണു മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നത്. ചിലേടത്ത് ദിവസങ്ങളോളം ഇരുട്ട്.
ഇരുട്ടിലാണു പത്തനംതിട്ട.
Filed under: പത്തനംതിട്ട | Leave a Comment »