മതസൗഹാര്‍ദത്തിനേറ്റ 2 മുറിവുകള്‍

വിശ്വാസങ്ങളുടെ സംഗമ ഭൂമിയായ ജില്ലയെ ഇറ്റയ്ക്ക്‌ അലട്ടിയ രണ്ടു വലിയ പ്രശ്നങ്ങളാണു നിലയ്ക്കലും പത്തനം-തിട്ട കലാപവും. വിവാദം നിലവിട്ടു വളരാതിരിക്കുവാന്‍ സര്‍ക്കാരും മതനേതാക്കളും നടത്തിയ ശ്രമങ്ങള്‍വിജയം കണ്ടതാണ്‌ ചരിത്രം.
ജില്ല പിറന്നു ഒരു വര്‍ഷം മുന്‍പേയായിരുന്നു നിലയ്ക്കല്‍ പ്രശനം. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടു സംഭവബഹുലമായിരുന്നു. മതസാമുദായിക നേതാക്കളുടെ മദ്യസ്തതയില്‍- പ്രശ്നം പരിഹരിക്കാനായത്‌ ജില്ലയുടെ മതസഹിഷ്ണുതയ്ക്കു തെളിവായി. പള്ളികായി സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. ക്രൈസ്തവ സഭാ നേതാക്കള്‍ ഇത്‌ അംഗീകരിച്ചു. 1983 നവംബര്‍ 15 ന്‌ ആങ്ങമുഴിക്കു [...]

പത്തനംതിട്ടയുടെ സ്വന്തം അയ്യപ്പന്‍

പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. ദര്‍ശനപുണ്യം തേടി മൂന്നുകോടിയിലേറെ തീര്‍ഥാടകരാണു വര്‍ഷംതോറും എത്തുന്നത്‌. കോടികളുടെ വരുമാനമാണു തീര്‍ഥാടനത്തിലൂടെ വര്‍ഷംതോറും സര്‍ക്കാരിനു കിട്ടുന്നത്‌. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ എസ്‌ ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്തുന്നതും മോട്ടോര്‍ വാഹന വകുപ്പിനു പ്രവേശന നികുതിയിലൂടെ ലക്ഷങ്ങള്‍ നേടികൊടുക്കുന്നതും അയ്യപ്പനാണു.
ശഭരിമല ഇല്ലായിരുന്നെങ്കില്‍ ജില്ലയിലെ റോഡുകളുടെ സ്ഥിതി പറഞ്ഞറിയിക്കുവാന്‍ പറ്റാതായേനെ. ജില്ലയിലെ പ്രധാന റോഡുകള്‍ എല്ലാം ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കുന്നതു തീര്‍ഥാടനത്തിന്റെ പേരിലാണു. ജില്ലയിലെ 18 റോദുകളാണു ശഭരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 30 കോടി രൂപയില്‍ [...]