കോന്നി ആനത്താവളം

പത്തനംതിട്ട ജില്ലയിലെ ഒരു ആനത്താവളം .
 
ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണ കേന്ദ്രം കൂടി ആണിത്‌.
 
എങ്ങനെ എത്താം?
 
പത്തനംതിട്ട ടൗണില്‍ നിന്നും റോഡ്‌ വഴി അഞ്ച്‌ കി. മി.
 

By road:
Konni is about 10 kms from Pathanamthitta, the District headquarters

Nearest railway station:
 
Chengannur, about 35 kms

Nearest airport:Thiruvananthapuram International Airport, about 110 kms.Cochin International Airport, about 165 kms.

Accommodation:
Forest IB, Konni,
Private Lodges at Konni,
Tourist guesthouse,
Pathanamthitta.

Telephone:
0468 [...]

മതസൗഹാര്‍ദത്തിനേറ്റ 2 മുറിവുകള്‍

വിശ്വാസങ്ങളുടെ സംഗമ ഭൂമിയായ ജില്ലയെ ഇറ്റയ്ക്ക്‌ അലട്ടിയ രണ്ടു വലിയ പ്രശ്നങ്ങളാണു നിലയ്ക്കലും പത്തനം-തിട്ട കലാപവും. വിവാദം നിലവിട്ടു വളരാതിരിക്കുവാന്‍ സര്‍ക്കാരും മതനേതാക്കളും നടത്തിയ ശ്രമങ്ങള്‍വിജയം കണ്ടതാണ്‌ ചരിത്രം.
ജില്ല പിറന്നു ഒരു വര്‍ഷം മുന്‍പേയായിരുന്നു നിലയ്ക്കല്‍ പ്രശനം. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടു സംഭവബഹുലമായിരുന്നു. മതസാമുദായിക നേതാക്കളുടെ മദ്യസ്തതയില്‍- പ്രശ്നം പരിഹരിക്കാനായത്‌ ജില്ലയുടെ മതസഹിഷ്ണുതയ്ക്കു തെളിവായി. പള്ളികായി സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. ക്രൈസ്തവ സഭാ നേതാക്കള്‍ ഇത്‌ അംഗീകരിച്ചു. 1983 നവംബര്‍ 15 ന്‌ ആങ്ങമുഴിക്കു [...]

വാസ്തുവിദ്യാഗുരുകുലം, ആറന്മുള

പത്തനംതിട്ടയുടെ അഭിമാനമാണ്‌ വാസ്തു വിദ്യാഗുരുകുലമെന്നു പറയാം. പുതിയലോക ക്രമങ്ങളുടെ യാന്ത്രികതകള്‍ക്കിടയിലും പഴയ സം-സ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തേടുകയും അന്യം നിന്നു പോയേക്കാമായിരുന്ന കേരളീയ വാസ്തുശാസ്ത്രവിധികളെ സംരക്ഷിക്കുവാനും പരിപോക്ഷിപ്പിക്കുവാനുമായി ഫ്രഞ്ച്‌ വനിതയായ ശ്രീമതി ലൂബാ ഷീല്‍ഡിന്റെയും ശ്രീ. പി.എന്‍ സുരേഷ്‌ എന്ന സര്‍ഗ്ഗധനന്റെയും മനസ്സില്‍ രൂപമെടുക്കുകയും വികസിക്കുകയും ചെയ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്‌ ആറന്മുള വാസ്തുവിദ്യാഗുരുകുലവും മ്യൂറല്‍ ആര്‍ട്ട്‌ ഗ്യാലറിയും. പാരമ്പര്യ നിര്‍മ്മാണ രീതികളെക്കുറിച്ച്‌ ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി നേത്രുത്വം നല്‍കുന്ന വാസ്തു ശാസ്ത്രവിശാരദന്മാര്‍ ഇവിടെ ക്ലാസ്സുകള്‍ നടത്തുന്നു. കേരളാ [...]

ഗള്‍ഫ്‌ യുദ്ധം : പ്രവാസികള്‍ നാട്ടിലേക്ക്‌

പത്തനംതിട്ട ജില്ലയുടെ ജീവിത സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ദുരന്തമാണ്‌ 1990 ഓഗസ്റ്റിലെ കുവൈറ്റ്‌ യുദ്ധം. അങ്ങകലെ കുവൈത്തില്‍ പടര്‍ന്ന തീനാളങ്ങള്‍ ജില്ലയുടെ മനസ്സിനെയാണ്‌ പൊള്ളിച്ചത്‌. പ്രവാസി മലയാളി എന്ന വിശേഷണം മറ്റേതു ബിരുദത്തേക്കാളും വിലമതിച്ചിരുന്ന ജില്ലയ്ക്കു ഏറ്റ ആഘാതമായിരുന്നു ഇറാഖിന്റെ കുവൈത്ത്‌ ആക്രമണം. ഗത്യന്തരമില്ലാതെ നാട്ടിലേക്കൊരു മടക്കം. അതും- പൊടുംതന്നെ.
ADD UR BLOG HERE: MALAYALAM BLOGROLL
പ്രവാസി നിക്ഷെപം ഏറ്റവുമധികമുള്ള ജില്ലയാണ്‌ പത്തനംതിട്ട. ( അച്ചായന്മാരുടെ ജില്ലയെന്നും ചിലര്‍ വിശേഷിപ്പികാറുണ്ട്‌). പ്രവാസി നിക്ഷേപത്തില്‍ വന്‍ കുത്തൊഴുക്കുണ്ടായിരുന്ന അവസരത്തിലാണ്‌ വേലിയിറക്കം [...]

25 ന്റെ യുവത്വവുമായി പത്തനംതിട്ട

പത്തനംതിട്ടയ്ക്ക്‌ ഈ കേരളപ്പിറവി ദിനത്തില്‍ വയസ്സ്‌ 25 കഴിഞ്ഞു. ഈ പിന്നിട്ട നാള്‍വഴികളിലെ 25 പ്രധാന സംഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു.
പ്രായം 25. കൃത്യമായിപ്പറഞ്ഞാല്‍ 1982 നവംബര്‍ ഒന്നിനു ജനനം. കേരളത്തിലെ പതിമൂന്നാമത്തെ ജില്ല. പക്വതയുടെ മനസ്സോടെയാണ്‌ പത്തനംതിട്ട ജില്ലാ ആസ്ഥാനമെന്ന പദവിയിലേക്കു ചുവടു വെച്ചത്‌. 1922 ലാണ്‌ പത്തനംതിട്ട താലൂക്കു നിലവില്‍ വന്നത്‌. നീണ്ട 60 വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ നിന്നാണ്‌ ഈ നാട്‌ ജില്ലയെന്ന മേള്‍വിലാസം അണിഞ്ഞത്‌. 2672.23 ച. കി.മീറ്റര്‍ വിസ്തീര്‍ണ്ണമാണ്‌ ജില്ല രൂപീകരിക്കുമ്പോള്‍ [...]

പത്തനംതിട്ടയുടെ സ്വന്തം അയ്യപ്പന്‍

പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. ദര്‍ശനപുണ്യം തേടി മൂന്നുകോടിയിലേറെ തീര്‍ഥാടകരാണു വര്‍ഷംതോറും എത്തുന്നത്‌. കോടികളുടെ വരുമാനമാണു തീര്‍ഥാടനത്തിലൂടെ വര്‍ഷംതോറും സര്‍ക്കാരിനു കിട്ടുന്നത്‌. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ എസ്‌ ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്തുന്നതും മോട്ടോര്‍ വാഹന വകുപ്പിനു പ്രവേശന നികുതിയിലൂടെ ലക്ഷങ്ങള്‍ നേടികൊടുക്കുന്നതും അയ്യപ്പനാണു.
ശഭരിമല ഇല്ലായിരുന്നെങ്കില്‍ ജില്ലയിലെ റോഡുകളുടെ സ്ഥിതി പറഞ്ഞറിയിക്കുവാന്‍ പറ്റാതായേനെ. ജില്ലയിലെ പ്രധാന റോഡുകള്‍ എല്ലാം ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കുന്നതു തീര്‍ഥാടനത്തിന്റെ പേരിലാണു. ജില്ലയിലെ 18 റോദുകളാണു ശഭരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 30 കോടി രൂപയില്‍ [...]

പത്തനംതിട്ടയുടെ പഠനപ്രവാസം

പത്തനംതിട്ട ജില്ലയെ നിലനിര്‍ത്തുന്നത്‌ പ്രവാസികളാണു. ജില്ലയുടെ സാമൂഹിക സാമ്പത്തിക ഘടനയില്‍ പ്രവാസികള്‍ക്കുള്ള സ്ഥാനം അതിപ്രധാനവും. അച്ചായന്മാരുടെ നാട്‌ കോട്ടയമാണെങ്കില്‍ ഗള്‍ഫുകാരുടെ നാടാണു പത്തനംതിട്ട. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമായി വിദേശത്തേക്കു കുടിയേറിയ തലമുറയാണു കേരളത്തിനു, പ്രത്യേകിച്ച്‌ മധ്യ തിരുവിതാംകൂറിനു ഇന്നു കാണുന്ന പാശ്ചാത്യഭിമുഖ്യമുള്ള ജീവിതരീതിയും സാമ്പത്തിക പശ്ച്ചാത്തലവും സമ്മാനിച്ചത്‌. അവരിലേറെയും വിധ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തിയാക്കി ജീവിതമാര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ കടലിനക്കരെ എത്തിപ്പെട്ടവരായിരുന്നു. ഉന്നത വിധ്യാഭ്യാസത്തിനു വേണ്ടി വിദേശത്തെത്തിയവര്‍ വിരലിലെണ്ണാന്‍ മാത്രം.
പുതിയ തലമുറയും പ്രവാസികളായി വളരുന്നു. ഭൂരിഭാഗവും സംസ്ഥനാതിര്‍ത്തി കടക്കുന്നത്‌ [...]

സ്ഥലനാമ കൗതുകം.

കൗതുകകരമായ കഥകളിലേക്കാണു അന്വേഷണം നമ്മെ നയിക്കുന്നത്‌. പത്തനംതിട്ട എന്ന പേരിന്റെ ഉല്‍പത്തിയെപ്പറ്റി തന്നെ ഏറെ അഭ്യൂഹങ്ങളുണ്ട്‌. വ്യത്യസ്ഥമായ പത്ത്‌ ഇനങ്ങളിലുള്ള ആളുകള്‍ ഒത്തു കൂടിയ തിട്ട എന്ന നിലയില്‍ ഈ സ്ഥലനാമം രൂപം കൊണ്ടു എന്നു പറയുന്നവരുണ്ട്‌. പട്ടണത്തിന്റെ തിട്ട ആയിരുന്നതിനാല്‍ പത്തനംതിട്ട എന്നു പേരായി എന്ന ഭാവന അത്രകണ്ട്‌ വിശ്വാസ്യമല്ല. കാരണം അന്നിവിടെ കാടും മേടും അല്ലാതെ മറ്റൊന്നുമില്ലായിരുന്നല്ലൊ. ഇപ്പോശും 50 ശതമാനവും കാടാണെന്നു വേണമെങ്കില്‍ പറയാം. ഭൂപ്രകൃതിയുടെ അടിസ്ഥനത്തില്‍ പേരു കിട്ടിയ പല സ്ഥലങ്ങളുമുണ്ട്‌.
പുഴയുടെ [...]

പത്തനംതിട്ടക്കാരുടെ ദൈവവിശ്വാസം

ദൈവവിശ്വാസം പത്തനംതിട്ടക്കാരുടെ ജീവശ്വാസമാണു. അതുകൊണ്ടു തന്നെ ആത്മീയതയുടെ മണല്‍പ്പുറങ്ങളാല്‍ സമ്പുഷ്ടമാണു ജില്ല. വേനലില്‍ നദി മെലിഞ്ഞു മണല്‍പ്പരപ്പ്‌ തെളിഞ്ഞാല്‍ കൂട്ടായ്മയുടെ കുത്തൊഴുക്കാണിവിടെ
സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദുമത സംഗമമായ അയിരൂര്‍ ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ മുതല്‍ പാരമ്പര്യം കൊണ്ട്‌ ശ്രദ്ധേയമായ ഒട്ടേറെ ഹിന്ദുമത കണ്‍വെന്‍ഷനുകള്‍ ജില്ലയിലുണ്ട്‌. ശതാബ്ദി പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷനാണു ജില്ലയില്‍ ആദ്യം കാല്‍നാട്ടിയത്‌. പിന്നീട്‌ എണ്ണമറ്റ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു ജില വേദിയായി. ക്രൈസ്തവര്‍ക്കു ആത്മീയ ഉണര്‍വ്വ്‌ പകര്‍ന്ന് ഇന്നും മാരാമണ്‍ ലക്ഷങ്ങളെ വിശ്വാസതീരത്തേക്കു നയിക്കുന്നു. ഏഷ്യയിലെ [...]

പവര്‍സ്റ്റേഷനുകളുടെ ജില്ല

പത്തനംതിട്ടയുടെ കിഴക്കന്‍ മേഖല വലിയ ഒരു ജനറേറ്ററാണു. കിഴക്കന്‍ മലകളില്‍ നിന്നു വരുന്ന ജലധാരകളില്‍ നിന്നും വൈധ്യുതി ഉണ്ടാക്കുന്ന മൂന്നു പദ്ധതികള്‍ ഈ പ്രദേശത്താണു. ഇനി ഒരെണ്ണം കൂടി വരും. വനവീഥികളിലെ മനോഹര കാഴ്ചകളുടെ കൂട്ടത്തില്‍ ഈ പദ്ധതികളുടെ സംഭരണികളുമുണ്ട്‌. സംസ്ഥാനത്തെ മൊത്തം ഐദ്യുതി ഉത്പാദനത്തില്‍ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത്‌ പത്തനംതിട്ടയാണു.
പ്രകൃതിയുടെ ഈ ജനറേറ്റര്‍ നിലച്ചാല്‍ കേരളത്തിന്റെ ഒരു ഭാഗം ഇരുട്ടിലാകുമെന്നത്‌ തീര്‍ച്ച. സഭരിഗിരി , കക്കാട്‌, എന്നിവയാണു വൈധ്യുതി ബോര്‍ഡ്‌ വക പദ്ധതികള്‍. [...]