നെഞ്ചില്‍ കൈവെച്ച് പത്തനംതിട്ട

വൈകീട്ട് കോഴഞ്ചേരി സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. അതാ പോകുന്നു രണ്ടു മൂന്നു ഫയര്‍ഫോഴ്സ് വണ്ടികള്‍. എന്താ സംഭവിച്ചതെന്ന ആശങ്ക എല്ലാവരുടേയും മുഖത്ത്. വീട്ടില്‍ ചെന്ന് ടി.വി വെച്ചു നോക്കിയപ്പോളാണ്‍ ആ സംഭവം അറിഞ്ഞത്. നേരെ വെച്ചു പിടിച്ചു പത്തനംതിട്ടയ്ക്ക്. മൂഴിയാര്‍ പവ്വര്‍ ഹൌസില്‍ സ്ഫോടനമുണ്ടായെന്നും ജനറല്‍ ആശുപത്രിയിലേക്കും മറ്റും പരുക്കേറ്റവരെ കൊണ്ടുവരുന്നുവെന്നും അറിഞ്ഞതോടെ ജനറല്‍ ആശുപത്രി ജനനിബിഡമായിരുന്നു.

ഒന്നിലേറെ പേര്‍ മരിച്ചെന്നും ധാരാളം പേര്‍ക്ക് കൂടുതലാണെന്നുമാണ്‌ അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്സിന്റെ 3 യൂണിറ്റ് പോകുന്നതു കണ്ടപ്പോള്‍ തന്നെ എന്തോ ഗുരുതരമായത് സംഭവിച്ചു എന്ന അഭ്യൂഹം പരന്നിരുന്നു. സ്ഫോടന വാര്‍ത്ത ട്.വി. ഫ്ലാഷായി വന്നതോടെ മൂഴിയാറിലേക്കും മറ്റും ജനപ്രവാഹമായിരുന്നു. പരുക്കേറ്റ ചിലരെയൊക്കെ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്ന കാഴ്ച്ക അദ്ബുദം ഉളവാക്കി. പത്തനംതിട്ട ജില്ല മുഴുവന്‍ നടുങ്ങിയ ഒരു സംഭവമായിരുന്നു മൂഴിയാര്‍ ദുരന്തം.

പരിക്കേറ്റവരെ കൊണ്ടുവരുന്നതും നോക്കി നെഞ്ചത്തു കൈവെച്ച് കണ്ണീര്‍പൊഴിച്ചു നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ പോലും കരഞ്ഞുപോകും. ആ സ്ത്രീകള്‍ പരിക്കേറ്റവരുടെ ആരുമല്ലെങ്കിലും.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ ഫയര്‍ഫോഴ്സിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കനം. അപകടം നടന്ന മൂഴിയാര്‍ പത്തനംതിട്ടയില്‍ നിന്നും 60 കിലോമീറ്ററും തിരുവല്ലയില്‍ നിന്നും 90 കിലോമീറ്ററും അകലെയാണ്‌. അപകടം നടന്നതിനേതുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും റാന്നിയില്‍ നിന്നുമാണ്‌ ഫയര്‍ ഫോഴ്സ് സംഘം ഓടിയെത്തിയത്. അപകടത്തിനു 2 മണിക്കൂര്‍ കഴിഞ്ഞാണ്‌ അവര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞറിഞ്ഞു.

പണ്ട് പന്നിയാര്‍ ദുരന്തം. ഇപ്പോള്‍ മൂഴിയാര്‍ ദുരന്തം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ.

2 പ്രതികരണങ്ങള്‍

  1. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാന്‍ പ്രാര്‍ത്ഥിക്കാം..

  2. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ. അതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരികാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം…

ഒരു മറുപടി കൊടുക്കുക