വിശ്വാസങ്ങളുടെ സംഗമ ഭൂമിയായ ജില്ലയെ ഇറ്റയ്ക്ക് അലട്ടിയ രണ്ടു വലിയ പ്രശ്നങ്ങളാണു നിലയ്ക്കലും പത്തനം-തിട്ട കലാപവും. വിവാദം നിലവിട്ടു വളരാതിരിക്കുവാന്‍ സര്‍ക്കാരും മതനേതാക്കളും നടത്തിയ ശ്രമങ്ങള്‍വിജയം കണ്ടതാണ് ചരിത്രം.
ജില്ല പിറന്നു ഒരു വര്‍ഷം മുന്‍പേയായിരുന്നു നിലയ്ക്കല്‍ പ്രശനം. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടു സംഭവബഹുലമായിരുന്നു. മതസാമുദായിക നേതാക്കളുടെ മദ്യസ്തതയില്‍- പ്രശ്നം പരിഹരിക്കാനായത് ജില്ലയുടെ മതസഹിഷ്ണുതയ്ക്കു തെളിവായി. പള്ളികായി സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചു. ക്രൈസ്തവ സഭാ നേതാക്കള്‍ ഇത് അംഗീകരിച്ചു. 1983 നവംബര്‍ 15 ന് ആങ്ങമുഴിക്കു സമീപം തേവര്‍മലയില്‍ പള്ളി സ്ഥാപിച്ചു.
നിസ്സാരമായൊരു പ്രശനത്തില്‍ നിന്നും ആളിപ്പകര്‍ന്നതായിരുന്നു പത്തനംതിട്ട കലാപം. ജില്ലാ ആസ്ഥാനത്തേയും പരിസരത്തേയും സംഘര്‍ഷ ഭൂമിയാക്കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശമിച്ചത് ജില്ലയിലെ ജനതയുടെ മതസൗഹാര്‍ദ നിലപാടിന്റെയും പക്വതയുടേയും തെളിവാണ്.
തുടക്കം 2001 ഡിസംബര്‍ എട്ടിനു രാത്രി വൈകിയായിരുന്നു. കുമ്പഴയില്‍ ബി.ജെ.പിയുടെ പോസ്റ്റര്‍ ചിലര്‍ കീറിയതായി ആരോപ്പണമുയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ പിടികൂടി. ഇതില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം പത്തനംതിട്ടയിലേക്കു പ്രകടനം നടത്തി. വഴിയില്‍ ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. കണ്ണങ്കരയിലെ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസ് കത്തിനശിക്കപ്പെട്ടു. പിറ്റേന്നു പുലര്‍ച്ചെ വീണ്ടും അക്രമമുണ്ടായി. ആളിപടര്‍ന്നേക്കുമായിരുന്ന അക്രമം പെട്ടന്നു തന്നെ നിയന്ത്രണവിധേയത്തിലായി. ബി.ജെ.പി ഓഫീസ് അതേ സ്ഥനത്തു തന്നെ പുനര്‍നിര്‍മ്മിക്കുവാന്‍ എല്ല വിഭാഗങ്ങളും ചേര്‍ന്നു രംഗഹ്തിറങ്ങി. സര്‍ക്കാര്‍ സഹായവും ജനങ്ങളുടെ സംഭാവനും ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മ്മാണം.
Filed under: ആറന്മുള, കോഴഞ്ജേരി, പത്തനംതിട്ട, പന്തളം, പരുമല, മഞ്ഞനിക്കര, ശബരിമല
