പത്തനംതിട്ടയ്ക്ക് ഈ കേരളപ്പിറവി ദിനത്തില്‍ വയസ്സ് 25 കഴിഞ്ഞു. ഈ പിന്നിട്ട നാള്‍വഴികളിലെ 25 പ്രധാന സംഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു.
പ്രായം 25. കൃത്യമായിപ്പറഞ്ഞാല്‍ 1982 നവംബര്‍ ഒന്നിനു ജനനം. കേരളത്തിലെ പതിമൂന്നാമത്തെ ജില്ല. പക്വതയുടെ മനസ്സോടെയാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനമെന്ന പദവിയിലേക്കു ചുവടു വെച്ചത്. 1922 ലാണ് പത്തനംതിട്ട താലൂക്കു നിലവില്‍ വന്നത്. നീണ്ട 60 വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ നിന്നാണ് ഈ നാട് ജില്ലയെന്ന മേള്‍വിലാസം അണിഞ്ഞത്. 2672.23 ച. കി.മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്.
ജില്ല വേണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിന് ഒരു പ്രവര്‍ത്തന മണ്ഡലം ഉണ്ടായത് 1980 ലാണ്. 80 നവംബര്‍ 16 ന് ജില്ലാ രൂപീകരണ സമിതി നിലവില്‍ വന്നു. മഹാകവി പുത്തന്‍കാവ് മാത്തന്‍തരകന്‍ സമിതി ചെയര്‍മാനായി. സമിതി രൂപീകരിച്ച് രണ്ടു മാസത്തിനകം അന്നത്തെ എം എല്‍ ഏ ശ്രീ കെ.കെ. നായരുടെ നേത്രുത്വത്തില്‍ സമിതി അംഗംങ്ങള്‍ ചേര്‍ന്നു മന്ത്രിമാര്‍ക്കു നിവേദനം നല്‍കി. ഈ കെ നായനാരായിരുന്നു അന്നു മുഖ്യമന്ത്രി. പിന്നീട് ചേര്‍ന്ന നിയമസഭയില്‍ റവന്യു മന്ത്രി പുതിയ ജില്ല ഇല്ല എന്ന പ്രഖ്യാപനമാണു നടത്തിയത്. ജില്ലയെന്ന സ്വപ്നത്തിന് ഇതോടെ താത്കാലിക മങ്ങലേറ്റു.
രാഷ്ട്രീയ സമവാക്യങ്ങളില്‍ പൊടുന്നനേ ഉണ്ടായ മാറ്റം ജില്ലയ്ക്കു അനുകൂലമായിരുന്നു. നായനാര്‍ മന്ത്രിസഭ വീണു. പകരം കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ 1982 ജനുവരിയില്‍- ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ഇതേക്കുറിച്ച് പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായില്ല.
സമിതി ഭാരവാഹികള്‍ നിരന്തരം മന്ത്രിമാരുമായി ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. തിരുവനതപുരം, ത്രിശ്ശോാര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.
സ്വതന്ത്ര എം എല്‍ ഏയായ കെ.കെ നായരുടെ നിലപാട് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുമെന്ന അവസ്ഥയിലായി. ഈ അഗ്നിപരീക്ഷക്കിടയില്‍ കെ കരുണാകരന്‍ മന്ത്രിസഭയെ നായര്‍ പിന്താങ്ങി. ഇതോടെ പരസ്പരം ഉണ്ടാക്കിയ വിശ്വാസം ജില്ലാരൂപീകരണത്തിനു വഴിയൊരുക്കി. ഫെബ്രുവരി ഒന്നിനു ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ച നിയമസഭയില്‍ ആരംഭിച്ചു. പ്രമേയം വോട്ടിനിട്ടു. ഈ നിര്‍ണായക അവസരത്തിലാണ് കെ.കെ നായരുടെ വോട്ട് കരുണാകരന്‍ മന്ത്രിസഭയ്ക്കു തുണയായത്.
അന്നു തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പത്തനംതിട്ട ജില്ലയെന്ന ആവശ്യത്തിന് പച്ചക്കൊടി കാട്ടി. തൊട്ടടുത്ത ദിവസം പ്രഖ്യാപനവുമുണ്ടായി.
പിന്നീട് ജില്ലാരൂപികരിക്കുന്നതിനു മുന്‍പായി തന്നെ ആ മന്ത്രിമസഭ വീണെങ്കിലും അപ്പോള്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ മന്ത്രിസഭ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. 1982 ഒക്ടോബര്‍ 27 ന് 56 വില്ലേജുകള്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ഒരു ജില്ലയായി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനു ജില്ല നിലവില്‍ വരുകയും ചെയ്തു. കലക്ടര്‍ ചുമതലയേറ്റു. ഔപചാരികമായ ഉദ്ഘാടനം 1983 ജൂണ്‍ 30 നു മുഖ്യമന്ത്രി കെ.കരുണാകരന്‍ നിര്‍വഹിച്ചു.
ജില്ലാ രൂപീകരണത്തിന്റെ സ്പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ച മിനി മാത്യുവിന്റെ ഭര്‍ത്താവ് മാത്യു . സി. കുന്നങ്കല്‍ ആണ് ജില്ലയുടെ പ്രഥമ കലക്ടര്‍.
പത്തനംതിട്ടയുടെ ഇപ്പോഴത്തെ അഭിമാനങ്ങളായ “ശഭരിമല” ഇടുക്കിയില്‍ നിന്നും “ആറന്മുള” ആലപ്പുഴയില്‍ നിന്നുമാണ് പത്തനംതിട്ടയ്ക്കു ലഭിച്ചത്.
കടപ്പാട്: മലയാള മനോരമ
Filed under: പത്തനംതിട്ട | രേഖപ്പെടുത്തിയിരിക്കുന്ന Aranmula, Kerala, Pathanamthitta, Shabarimala
