ഗള്‍ഫ്‌ യുദ്ധം : പ്രവാസികള്‍ നാട്ടിലേക്ക്‌

പത്തനംതിട്ട ജില്ലയുടെ ജീവിത സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ദുരന്തമാണ്‌ 1990 ഓഗസ്റ്റിലെ കുവൈറ്റ്‌ യുദ്ധം. അങ്ങകലെ കുവൈത്തില്‍ പടര്‍ന്ന തീനാളങ്ങള്‍ ജില്ലയുടെ മനസ്സിനെയാണ്‌ പൊള്ളിച്ചത്‌. പ്രവാസി മലയാളി എന്ന വിശേഷണം മറ്റേതു ബിരുദത്തേക്കാളും വിലമതിച്ചിരുന്ന ജില്ലയ്ക്കു ഏറ്റ ആഘാതമായിരുന്നു ഇറാഖിന്റെ കുവൈത്ത്‌ ആക്രമണം. ഗത്യന്തരമില്ലാതെ നാട്ടിലേക്കൊരു മടക്കം. അതും- പൊടുംതന്നെ.

ADD UR BLOG HERE: MALAYALAM BLOGROLL

പ്രവാസി നിക്ഷെപം ഏറ്റവുമധികമുള്ള ജില്ലയാണ്‌ പത്തനംതിട്ട. ( അച്ചായന്മാരുടെ ജില്ലയെന്നും ചിലര്‍ വിശേഷിപ്പികാറുണ്ട്‌). പ്രവാസി നിക്ഷേപത്തില്‍ വന്‍ കുത്തൊഴുക്കുണ്ടായിരുന്ന അവസരത്തിലാണ്‌ വേലിയിറക്കം പോലെ കുവൈത്ത്‌ യുദ്ധം ഉണ്ടാകുന്നത്‌. അതില്‍ നിന്നും കരകയറാന്‍ ജില്ലയ്ക്കു ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും ഗള്‍ഫിലുള്ള ജില്ലയില്‍ (എന്നിട്ടും ജില്ലക്കാര്‍ക്കൊരു എയര്‍പോര്‍ട്ടില്ല. ഉടന്‍ വന്നേക്കും ആറന്മുളയില്‍) കുവൈത്ത്‌ യുദ്ധത്തെ തുടര്‍ന്നുള്ള മടക്കയാത്ര ഏറെ ദുരിതം വിതച്ചു. കുവൈത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രക്ഷപ്പെട്ടെത്തിയവരില്‍ ഏറെയും പത്തനം-തിട്ട ജില്ലക്കാരായിരുന്നു. ചെറുതും വലുതുമായ മോഹങ്ങളോടെ ഗള്‍ഫിലേക്കു കുടിയേറിയവര്‍ക്കു മടങ്ങേണ്ടി വന്നെങ്കിലും പിന്നീടു പലരും തിരിച്ചുപോയി. നഷ്ടങ്ങള്‍ മറന്നു പുതിയ പച്ചപ്പിലേക്ക്‌.

ഒരു മറുപടി കൊടുക്കുക