പത്തനംതിട്ട ജില്ലയെ നിലനിര്‍ത്തുന്നത് പ്രവാസികളാണു. ജില്ലയുടെ സാമൂഹിക സാമ്പത്തിക ഘടനയില്‍ പ്രവാസികള്‍ക്കുള്ള സ്ഥാനം അതിപ്രധാനവും. അച്ചായന്മാരുടെ നാട് കോട്ടയമാണെങ്കില്‍ ഗള്‍ഫുകാരുടെ നാടാണു പത്തനംതിട്ട. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമായി വിദേശത്തേക്കു കുടിയേറിയ തലമുറയാണു കേരളത്തിനു, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിനു ഇന്നു കാണുന്ന പാശ്ചാത്യഭിമുഖ്യമുള്ള ജീവിതരീതിയും സാമ്പത്തിക പശ്ച്ചാത്തലവും സമ്മാനിച്ചത്. അവരിലേറെയും വിധ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തിയാക്കി ജീവിതമാര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ കടലിനക്കരെ എത്തിപ്പെട്ടവരായിരുന്നു. ഉന്നത വിധ്യാഭ്യാസത്തിനു വേണ്ടി വിദേശത്തെത്തിയവര്‍ വിരലിലെണ്ണാന്‍ മാത്രം.
പുതിയ തലമുറയും പ്രവാസികളായി വളരുന്നു. ഭൂരിഭാഗവും സംസ്ഥനാതിര്‍ത്തി കടക്കുന്നത് വിധ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണു എന്ന വ്യത്യാസം മാത്രം. ബിരുദമോ ബിരുദാനന്തര ബിരുദമോ തൊഴില്‍ ഉറപ്പു നല്‍കാത്ത സ്ഥിതി വന്നതോടെ പരമ്പരാഗത ബിരുധ കോഴ്സുകള്‍ക്ക് ഗ്ലാമര്‍ നഷ്ടപ്പെട്ടു. പെട്ടന്നു തൊഴിലും കൈനിറയേ പണവും ഉറപ്പാക്കുന്ന കോഴ്സുകളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടത് സ്വാഭാവികം. തൊണ്ണൂറുകളില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്കായിരുന്നു പ്രിയം. പുതിയ നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യയായി ഐ ടി രംഗപ്രവേശം ചെയ്തപ്പോള്‍ കംപ്യൂട്ടര്‍ കോഴ്സുകളോടായി താല്‍പര്യം. അതിനേയും മറികടന്ന് ഇപ്പോള്‍ മാനേജ്‌മന്റ് കോഴ്സുകളും മുന്നേറുന്നു. കേരളത്തില്‍ ഒരു ഡിഗ്രീ എടുത്തിട്ടു ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ചെന്നു മാനേജ്മെന്റു പഠനം ചെയ്യുന്നവരും ധാരാളം.
വിധ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടു പോയിട്ടും കഴിഞ്ഞ ദശകത്തിന്റെ അവസാന കാലം വരെ സംസ്ഥാനം സ്വാശ്രയ വിധ്യാഭ്യാസ മേഖല്യിലെ പ്രശ്നങ്ങള്‍ അഴിയാക്കുരുക്കായി അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ ശോഭനമായ ഭാവി സ്വപ്നം കാണുന്നവര്‍ക്കു അതിര്‍ത്തി കടന്നേ പറ്റൂ എന്നതായി അവസ്ഥ. ബംഗലൂരു, മംഗലൂരു, കോയമ്പത്തൂര്‍ നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിധ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണു. കേരളത്തില്‍ ഒട്ടേറെ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയതും അന്യസംസ്ഥനങ്ങളിലെ ചില സ്ഥാപനങ്ങള്‍ക്കു അംഗീകാരമില്ലെന്ന കണ്ടെത്തലുമൊന്നും ഈ ഒഴുക്കിനെ പൂര്‍ണ്ണമായി തടസ്സപ്പെട്ത്തുന്നില്ല.
പത്തനംതിട്ട ജില്ലയില്‍ നിന്നും മാത്രം പ്രതിദിനം ഇരുപതിലേറെ സ്വകാര്യ ലക്സ്വറി ബസ്സുകളാണു അന്യ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്നും മാത്രം ബെങ്ങലൂരിലേക്കു വണ്ടികളുണ്ട്. ഇതില്‍ ഏസി ബസ്സുകളും. ശരാശരി സീറ്റുകളാണു പത്തനംതിട്ടയില്‍ നിന്നും) ഓരോ ബസ്സിനും ബുക്കിങ്ങുള്ളത്. ട്രെയിനിലെ കണക്കുകള്‍ ഇതിനു പുറമേ. അവധിക്കാലം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കൂടുതല്‍ ബസ്സുകളും സീറ്റുകളും ഏര്‍പ്പെടുത്താറുണ്ട്. സാധാരണ സീറ്റിനു 530 രൂപയാണു ടിക്കറ്റു നിരക്ക്. ഏസി ബസ്സില്‍ ഇത് 700 ആകും.
പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തോ തിരുവനന്തപുരത്തോ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ക്ലേശകരമായിരുന്ന കാലം മാറി. എല്ലാ ആഴ്ച്ചയും വീട്ടില്‍വന്നു പോകാവുന്നത്ര അടുത്തായി ബെങ്ങലൂരും മംഗലൂരും.
Filed under: പത്തനംതിട്ട

ഇതൊരു വസ്തുതയാണ്‍.. അതിന്‍ ജീവനുള്ള് സാക്ഷ്യം ആയി ഞാനും