പത്തനംതിട്ടയുടെ സ്വന്തം അയ്യപ്പന്‍

പത്തനംതിട്ടയുടെ സൗഭാഗ്യമാണു ശഭരിമല. ദര്‍ശനപുണ്യം തേടി മൂന്നുകോടിയിലേറെ തീര്‍ഥാടകരാണു വര്‍ഷംതോറും എത്തുന്നത്‌. കോടികളുടെ വരുമാനമാണു തീര്‍ഥാടനത്തിലൂടെ വര്‍ഷംതോറും സര്‍ക്കാരിനു കിട്ടുന്നത്‌. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ എസ്‌ ആര്‍ ടി സിയെ കൈപിടിച്ചുയര്‍ത്തുന്നതും മോട്ടോര്‍ വാഹന വകുപ്പിനു പ്രവേശന നികുതിയിലൂടെ ലക്ഷങ്ങള്‍ നേടികൊടുക്കുന്നതും അയ്യപ്പനാണു.
ശഭരിമല ഇല്ലായിരുന്നെങ്കില്‍ ജില്ലയിലെ റോഡുകളുടെ സ്ഥിതി പറഞ്ഞറിയിക്കുവാന്‍ പറ്റാതായേനെ. ജില്ലയിലെ പ്രധാന റോഡുകള്‍ എല്ലാം ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കുന്നതു തീര്‍ഥാടനത്തിന്റെ പേരിലാണു. ജില്ലയിലെ 18 റോദുകളാണു ശഭരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 30 കോടി രൂപയില്‍ [...]

പത്തനംതിട്ടയുടെ പഠനപ്രവാസം

പത്തനംതിട്ട ജില്ലയെ നിലനിര്‍ത്തുന്നത്‌ പ്രവാസികളാണു. ജില്ലയുടെ സാമൂഹിക സാമ്പത്തിക ഘടനയില്‍ പ്രവാസികള്‍ക്കുള്ള സ്ഥാനം അതിപ്രധാനവും. അച്ചായന്മാരുടെ നാട്‌ കോട്ടയമാണെങ്കില്‍ ഗള്‍ഫുകാരുടെ നാടാണു പത്തനംതിട്ട. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമായി വിദേശത്തേക്കു കുടിയേറിയ തലമുറയാണു കേരളത്തിനു, പ്രത്യേകിച്ച്‌ മധ്യ തിരുവിതാംകൂറിനു ഇന്നു കാണുന്ന പാശ്ചാത്യഭിമുഖ്യമുള്ള ജീവിതരീതിയും സാമ്പത്തിക പശ്ച്ചാത്തലവും സമ്മാനിച്ചത്‌. അവരിലേറെയും വിധ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തിയാക്കി ജീവിതമാര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ കടലിനക്കരെ എത്തിപ്പെട്ടവരായിരുന്നു. ഉന്നത വിധ്യാഭ്യാസത്തിനു വേണ്ടി വിദേശത്തെത്തിയവര്‍ വിരലിലെണ്ണാന്‍ മാത്രം.
പുതിയ തലമുറയും പ്രവാസികളായി വളരുന്നു. ഭൂരിഭാഗവും സംസ്ഥനാതിര്‍ത്തി കടക്കുന്നത്‌ [...]