Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
വള്ളംകളിക്കു 3 ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ വഞ്ചിപ്പാട്ടിന്റേയും വായ്ക്കുരവയുടേയും ആഹ്ലാദാരവങ്ങളോടെ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു. പമ്പയുടെ കുളിരിലേക്കു നനഞ്ഞിറങ്ങി.
മുഖ്യ ശില്‍പ്പി ചങ്ങംകരി വേണു ആചാരി ആദ്യം പള്ളിയോടത്തില്‍ കയറി. തുടര്‍ന്നു കരക്കാരും കയറിയ പള്ളിയോടം ആറന്മുളയില്‍ ദര്‍ശനം നടത്തി.
പൊതുസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
18 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പള്ളിയോടം പണികഴിപ്പിച്ചത്.
പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരി തനിയേ നിര്‍മ്മിക്കുന്ന പത്താമതു പള്ളിയോടമാണിത്. പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ് മ്യൂസിയത്തിനു വിറ്റിട്ടാണു പുതിയത് പണികഴിപ്പിച്ചത്.
എ [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പള്ളിയോടങ്ങളുടെ പ്രയാണം വഞ്ചിപ്പാട്ടിന്റെ താളലയങ്ങള്‍ക്കനുസരിച്ചാണു. പാട്റ്റുകാരന്റെ ഈണത്തിനൊപ്പമാണു തുഴച്ചില്‍.
“പാര്‍ത്തലത്തില്‍ കീര്‍ത്തികേട്ട തിരുവാറന്മുളവാഴും പാര്‍ഥസാരഥേ ഭവാന്‍ കാത്തുകൊള്ളേണമേ……..” എന്ന വഞ്ചിപ്പാട്ട് അല്‍പ്പം കുനിഞ്ഞിരുന്ന് താളത്തിനൊപ്പം തുഴയിട്ടു വെള്ളം പുറകോട്ടു തള്ളിനീക്കി മുന്നോട്ടു കുതിക്കുന്ന ഓര്‍മ്മ ഉത്രിട്ടാതി ജലമേളയിലെ പഴമക്കാരായ പാട്ടുകാര്‍ക്കിന്നും ഹരമാണു.
ആറന്മുള വള്ളംകളിക്ക് വഞ്ചിപ്പാട്ട്, സ്തോത്രഗീതങ്ങള്‍ വെച്ചുപാട്ട്, എന്നിങ്ങനെ മൂന്നു ഗാനസമ്പ്രദായമുണ്ട്.
വള്ളപ്പാട്ടുകളില്‍ സന്താനഗോപാലം, കുചേലവൃത്തം, ഭഗവദ് ദൂത്, പാലാഴിമഥനം, ഉത്രിട്ടാതിചരിതം, നളചരിതം തുടങ്ങിയ കൃതികള്‍ക്കു പ്രാധാന്യം. പള്ളിയോടങ്ങളില്‍ ഭഗവദ് സ്തുതികള്‍ മാത്രമേ പാടാറുള്ളു.
നതോന്നത വൃത്തത്തിലാണു വഞ്ചിപ്പാട്ടുകള്‍ രചിച്ചിട്ടുള്ളത്. ഇതിനു [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പമ്പയെ പുളകച്ചാര്‍ത്ത് അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത് മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഉത്രിട്ടാതി ജലോത്സവം ഒരു അനുഷ്ത്താനമാണു. കായികാഭ്യാസമാണു. സാഹിത്യാധിഷ്ത്തിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ 5 ഘടകങ്ങള്‍ ഒത്തു ചേരുന്നത് ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്.
പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
ഭക്തിയുടെ നിറവും അനുഷ്ത്താനത്തിന്റെ ചിട്ടയുമാണു ഉത്രിട്ടാതി ജലമേളയ്ക്ക്. ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന ആറന്മുള ജലമേള സാംസ്കാരിക കേരളത്തിന്റെ മുഖചിത്രമാണു.
ആറന്മുളയെ സംബന്ധിച്ചിടത്തോളം പ്രതിഷ്ത്താദിനത്തിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ജലോത്സവം കലാകായിക ലോകത്തിനു അദ്ഭുതപരമായ ഒരു കലാവിരുന്നാണു. ശക്തിയേറിയ ഒരു പോരാട്ടത്തിന്റെ കാവ്യഭംഗിക്ക് നിറപ്പകിട്ടേകി വര്‍ഷം തോറും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ആറന്മുള ജലഘോഷയാത്ര നടന്നുവരുന്നു.
ഉത്രിട്ടാതി ദിനത്തിലെ വള്ളംകളി പ്രേക്ഷകലക്ഷങ്ങളെ ആനന്ദാഹ്ലാദത്തിലാറടിക്കുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണു. ജലമേളയുടെ മനോഹാരിതയും പ്രസിദ്ധിയും ഉള്ള ഒരു കലാവിരുന്ന് മേറ്റ്ങ്ങും തന്നെയില്ല.
ജലമേളയ്ക്കിനി 3 ദിവസം കൂടി [...]
Filed under: ആറന്മുള | Leave a Comment »