വള്ളംകളി 30 നു

സമൃദ്ധി നിറഞ്ഞ സ്മരണകളുമായി വീണ്ടും ഒരോണം എത്തിക്കഴിഞ്ഞു. തിരുവാറന്മുള ജലമേളയില്ലാത്ത ഓണം ഒരിക്കലുമുണ്ടായിട്ടില്ല. വിളവെടുപ്പിന്റെ സമൃദ്ധി ഇന്ന് അവകാശപ്പെടുവാന്‍ കഴിയില്ലെങ്കിലും ഓണം മലയാളിക്കു ഒരുതരത്തിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ആഘോഷമാണു.
ജലമേളകളുടെ നാടാണു മധ്യതിരുവിതാംകൂര്‍. ചെറുതും വലുതുമായി നിരവധി ജലമേളകള്‍ നമ്മുടെ നദികളില്‍ നടക്കുന്നുണ്ട്‌. അവയില്‍ ആറന്മുള ജലോത്സവത്തിനു പ്രത്യേക സ്ഥാനവും ഒട്ടേറെ പ്രാധാന്യങ്ങളുമുണ്ട്‌. ഭക്തിയും വിശ്വാസവും ആചാരപരമായ പ്രത്യേകതകളും സമന്വയിക്കുന്ന തിരുവാറന്മുളയപ്പന്റെ ജലോത്സവം ഒരു മത്സരവള്ളംകളിയായല്ല വിവക്ഷിക്കപ്പെടുന്നത്‌. ഈ ജലോത്സവം നമ്മില്‍ ഭഗവത്ദര്‍ശനത്തിന്റെ പുണ്യമാണു പകരുന്നത്‌. ഒരു കോട്ടവും [...]

പത്തനംതിട്ടക്കാരുടെ ദൈവവിശ്വാസം

ദൈവവിശ്വാസം പത്തനംതിട്ടക്കാരുടെ ജീവശ്വാസമാണു. അതുകൊണ്ടു തന്നെ ആത്മീയതയുടെ മണല്‍പ്പുറങ്ങളാല്‍ സമ്പുഷ്ടമാണു ജില്ല. വേനലില്‍ നദി മെലിഞ്ഞു മണല്‍പ്പരപ്പ്‌ തെളിഞ്ഞാല്‍ കൂട്ടായ്മയുടെ കുത്തൊഴുക്കാണിവിടെ
സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദുമത സംഗമമായ അയിരൂര്‍ ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ മുതല്‍ പാരമ്പര്യം കൊണ്ട്‌ ശ്രദ്ധേയമായ ഒട്ടേറെ ഹിന്ദുമത കണ്‍വെന്‍ഷനുകള്‍ ജില്ലയിലുണ്ട്‌. ശതാബ്ദി പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷനാണു ജില്ലയില്‍ ആദ്യം കാല്‍നാട്ടിയത്‌. പിന്നീട്‌ എണ്ണമറ്റ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു ജില വേദിയായി. ക്രൈസ്തവര്‍ക്കു ആത്മീയ ഉണര്‍വ്വ്‌ പകര്‍ന്ന് ഇന്നും മാരാമണ്‍ ലക്ഷങ്ങളെ വിശ്വാസതീരത്തേക്കു നയിക്കുന്നു. ഏഷ്യയിലെ [...]

സ്ഥലനാമ കൗതുകം.

കൗതുകകരമായ കഥകളിലേക്കാണു അന്വേഷണം നമ്മെ നയിക്കുന്നത്‌. പത്തനംതിട്ട എന്ന പേരിന്റെ ഉല്‍പത്തിയെപ്പറ്റി തന്നെ ഏറെ അഭ്യൂഹങ്ങളുണ്ട്‌. വ്യത്യസ്ഥമായ പത്ത്‌ ഇനങ്ങളിലുള്ള ആളുകള്‍ ഒത്തു കൂടിയ തിട്ട എന്ന നിലയില്‍ ഈ സ്ഥലനാമം രൂപം കൊണ്ടു എന്നു പറയുന്നവരുണ്ട്‌. പട്ടണത്തിന്റെ തിട്ട ആയിരുന്നതിനാല്‍ പത്തനംതിട്ട എന്നു പേരായി എന്ന ഭാവന അത്രകണ്ട്‌ വിശ്വാസ്യമല്ല. കാരണം അന്നിവിടെ കാടും മേടും അല്ലാതെ മറ്റൊന്നുമില്ലായിരുന്നല്ലൊ. ഇപ്പോശും 50 ശതമാനവും കാടാണെന്നു വേണമെങ്കില്‍ പറയാം. ഭൂപ്രകൃതിയുടെ അടിസ്ഥനത്തില്‍ പേരു കിട്ടിയ പല സ്ഥലങ്ങളുമുണ്ട്‌.
പുഴയുടെ [...]

പള്ളിയോടങ്ങള്‍ ആറന്മുളയുടെ തിലകക്കുറി

അന്തശയനാകൃതിയിലുള്ള നമ്മുടെ പള്ളിയോടങ്ങളില്‍ ഭഗവത്‌ സാന്നിധ്യമുണ്ട്‌ എന്നാണു വിശ്വാസം. തിരുവാറന്മുളയിലെ ജലമേള മറ്റു ജലമ്മേളകള്‍ പോലെയല്ല. ഇത്‌ തിരുവാറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു. നമ്മുടെ പള്ളിയോടങ്ങള്‍ക്കും, ജലമേളക്കും തനതായ പാരമ്പര്യമുണ്ട്‌, ചരിത്രമുണ്ട്‌, ഭക്തിനിര്‍ഭരമാണു. ആറന്മുള പള്ളിയോടങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെയും മതമൗലികതയുടെയും പ്രതീകമാണു. ജാതിമത ചിന്തകള്‍ വെടിഞ്ഞ്‌ നാനാജാതി മഥസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തു ചേര്‍ന്ന് നടത്തുന്ന മറ്റൊരു സംരംഭം വേറെ കാണാന്‍ സാധിക്കുകയില്ല. ഭക്തിയും വാശിയും ഇഴുകി ചേര്‍ന്നു നമ്മുടെ ജലമേള ആരുടേയും മനസ്സിന്‍ ഇമ്പമേകുന്നതാണു. വഞ്ചിപ്പാട്ടിലും വെച്ചുപാട്ടിലും [...]