Posted on ഓഗസ്റ്റ് 30, 2007 by സുജിത് ഭക്തന്
ഹെലിക്കോപ്ടറില്‍ ഉല്ലാസ സവാരിക്ക് ആറന്മുള ഏവിയേഷന്‍ സൌകര്യമൊരുക്കുന്നു.
ആറന്മുളയിലെ നിര്‍ദ്ദിഷ്ടഃഅ വിമാനത്താവള ഗ്രൌണ്ടില്‍ ഇതിനുള്ള പ്രത്യേക സൌകര്യം പൊതുജനങ്ങള്‍ക്കു ലഭ്യമാണു.
അഞ്ജു പേര്‍ക്കു കയറാവുന്ന ഹെലികോപ്ടറാണു ഇതിനായി ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗിനു ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലുമായി ബന്ധപ്പെടാം.
ഫോണ്‍: 94477 68325
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 29, 2007 by സുജിത് ഭക്തന്
അരനൂറ്റാണ്ടുമുന്‍പ് കോട്ടയം താഴഥങ്ങാടിയില്‍ ഒരു ബ്രാഹ്മണ കുടുംഭത്തില്‍ നിന്നും വാങ്ങിയ പള്ളിയോടമാണു കടപ്ര. 18 ആം നമ്പര്‍ ചാക്കമാര്‍ കരയോഗത്തിന്റെ ഉടമസ്ത്ഥതയിലാണു പള്ളിയോടം. ആറുമുള കെട്ടിയ ചങ്ങാടത്തില്‍ ഭഗവാനെ ആറന്മുളയില്‍ എത്തിച്ചത് ചാക്കമാര്‍ ആണെന്നാണു ഐതീഹ്യം. 1958 ല്‍ പുതുക്കി പണിത് ആറന്മുള ജലഘോഷയാത്രയില്‍ പങ്കെടുത്തു.
1973 ല്‍ പുതുക്കി പണിത പള്ളിയോടം ആ വര്‍ഷം ബി ബാച്ചില്‍ രണ്ടാം സ്ഥാനം നേടി. 1974 ല്‍ മന്നംട്രോഫി ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ ഒന്നാം സ്ഥാനത്തെത്തി. 1975,77 വര്‍ഷങ്ങളിലും മന്നംട്രോഫി [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 29, 2007 by സുജിത് ഭക്തന്
ആറന്മുള ജലമേളയുടെ തുടക്കം മുതലേ പങ്കെടുത്തു വരുന്ന പള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1994 ല്‍ പള്ളിയോട പെരുന്തച്ചന്‍ ചങ്ങംകരി തങ്കപ്പനാചാരിയുടെ നേത്രുത്വത്തില്‍ പുതിയ പള്ളിയോടം പണിതു. 1940 ല്‍ മാലക്കരയില്‍ 2 പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം പള്ളിപാടുകാര്‍ക്കു വിറ്റു. മറ്റേതു കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചുപോയി.
ജലമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും നീളം കൂടിയ പള്ളിയോടമാണിത്.
നാല്‍പ്പത്തിയേഴേമുക്കാല്‍ കോള്‍ നീളവും 60 അംഗുലം ഉടമയുമുണ്ട്. എ ബാച്ചില്‍പ്പെടുന്ന പള്ളിയോടത്തില്‍ 120 പേര്‍ക്കു കയറാം.
ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
വള്ളംകളിക്കു 3 ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ വഞ്ചിപ്പാട്ടിന്റേയും വായ്ക്കുരവയുടേയും ആഹ്ലാദാരവങ്ങളോടെ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു. പമ്പയുടെ കുളിരിലേക്കു നനഞ്ഞിറങ്ങി.
മുഖ്യ ശില്‍പ്പി ചങ്ങംകരി വേണു ആചാരി ആദ്യം പള്ളിയോടത്തില്‍ കയറി. തുടര്‍ന്നു കരക്കാരും കയറിയ പള്ളിയോടം ആറന്മുളയില്‍ ദര്‍ശനം നടത്തി.
പൊതുസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
18 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പള്ളിയോടം പണികഴിപ്പിച്ചത്.
പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരി തനിയേ നിര്‍മ്മിക്കുന്ന പത്താമതു പള്ളിയോടമാണിത്. പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ് മ്യൂസിയത്തിനു വിറ്റിട്ടാണു പുതിയത് പണികഴിപ്പിച്ചത്.
എ [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പള്ളിയോടങ്ങളുടെ പ്രയാണം വഞ്ചിപ്പാട്ടിന്റെ താളലയങ്ങള്‍ക്കനുസരിച്ചാണു. പാട്റ്റുകാരന്റെ ഈണത്തിനൊപ്പമാണു തുഴച്ചില്‍.
“പാര്‍ത്തലത്തില്‍ കീര്‍ത്തികേട്ട തിരുവാറന്മുളവാഴും പാര്‍ഥസാരഥേ ഭവാന്‍ കാത്തുകൊള്ളേണമേ……..” എന്ന വഞ്ചിപ്പാട്ട് അല്‍പ്പം കുനിഞ്ഞിരുന്ന് താളത്തിനൊപ്പം തുഴയിട്ടു വെള്ളം പുറകോട്ടു തള്ളിനീക്കി മുന്നോട്ടു കുതിക്കുന്ന ഓര്‍മ്മ ഉത്രിട്ടാതി ജലമേളയിലെ പഴമക്കാരായ പാട്ടുകാര്‍ക്കിന്നും ഹരമാണു.
ആറന്മുള വള്ളംകളിക്ക് വഞ്ചിപ്പാട്ട്, സ്തോത്രഗീതങ്ങള്‍ വെച്ചുപാട്ട്, എന്നിങ്ങനെ മൂന്നു ഗാനസമ്പ്രദായമുണ്ട്.
വള്ളപ്പാട്ടുകളില്‍ സന്താനഗോപാലം, കുചേലവൃത്തം, ഭഗവദ് ദൂത്, പാലാഴിമഥനം, ഉത്രിട്ടാതിചരിതം, നളചരിതം തുടങ്ങിയ കൃതികള്‍ക്കു പ്രാധാന്യം. പള്ളിയോടങ്ങളില്‍ ഭഗവദ് സ്തുതികള്‍ മാത്രമേ പാടാറുള്ളു.
നതോന്നത വൃത്തത്തിലാണു വഞ്ചിപ്പാട്ടുകള്‍ രചിച്ചിട്ടുള്ളത്. ഇതിനു [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പമ്പയെ പുളകച്ചാര്‍ത്ത് അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത് മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഉത്രിട്ടാതി ജലോത്സവം ഒരു അനുഷ്ത്താനമാണു. കായികാഭ്യാസമാണു. സാഹിത്യാധിഷ്ത്തിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ 5 ഘടകങ്ങള്‍ ഒത്തു ചേരുന്നത് ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്.
പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
ഭക്തിയുടെ നിറവും അനുഷ്ത്താനത്തിന്റെ ചിട്ടയുമാണു ഉത്രിട്ടാതി ജലമേളയ്ക്ക്. ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന ആറന്മുള ജലമേള സാംസ്കാരിക കേരളത്തിന്റെ മുഖചിത്രമാണു.
ആറന്മുളയെ സംബന്ധിച്ചിടത്തോളം പ്രതിഷ്ത്താദിനത്തിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ജലോത്സവം കലാകായിക ലോകത്തിനു അദ്ഭുതപരമായ ഒരു കലാവിരുന്നാണു. ശക്തിയേറിയ ഒരു പോരാട്ടത്തിന്റെ കാവ്യഭംഗിക്ക് നിറപ്പകിട്ടേകി വര്‍ഷം തോറും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ആറന്മുള ജലഘോഷയാത്ര നടന്നുവരുന്നു.
ഉത്രിട്ടാതി ദിനത്തിലെ വള്ളംകളി പ്രേക്ഷകലക്ഷങ്ങളെ ആനന്ദാഹ്ലാദത്തിലാറടിക്കുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണു. ജലമേളയുടെ മനോഹാരിതയും പ്രസിദ്ധിയും ഉള്ള ഒരു കലാവിരുന്ന് മേറ്റ്ങ്ങും തന്നെയില്ല.
ജലമേളയ്ക്കിനി 3 ദിവസം കൂടി [...]
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
സമൃദ്ധി നിറഞ്ഞ സ്മരണകളുമായി വീണ്ടും ഒരോണം എത്തിക്കഴിഞ്ഞു. തിരുവാറന്മുള ജലമേളയില്ലാത്ത ഓണം ഒരിക്കലുമുണ്ടായിട്ടില്ല. വിളവെടുപ്പിന്റെ സമൃദ്ധി ഇന്ന് അവകാശപ്പെടുവാന്‍ കഴിയില്ലെങ്കിലും ഓണം മലയാളിക്കു ഒരുതരത്തിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ആഘോഷമാണു.
ജലമേളകളുടെ നാടാണു മധ്യതിരുവിതാംകൂര്‍. ചെറുതും വലുതുമായി നിരവധി ജലമേളകള്‍ നമ്മുടെ നദികളില്‍ നടക്കുന്നുണ്ട്. അവയില്‍ ആറന്മുള ജലോത്സവത്തിനു പ്രത്യേക സ്ഥാനവും ഒട്ടേറെ പ്രാധാന്യങ്ങളുമുണ്ട്. ഭക്തിയും വിശ്വാസവും ആചാരപരമായ പ്രത്യേകതകളും സമന്വയിക്കുന്ന തിരുവാറന്മുളയപ്പന്റെ ജലോത്സവം ഒരു മത്സരവള്ളംകളിയായല്ല വിവക്ഷിക്കപ്പെടുന്നത്. ഈ ജലോത്സവം നമ്മില്‍ ഭഗവത്ദര്‍ശനത്തിന്റെ പുണ്യമാണു പകരുന്നത്. ഒരു കോട്ടവും [...]
Filed under: ആറന്മുള | 1 അഭിപ്രായം »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
ദൈവവിശ്വാസം പത്തനംതിട്ടക്കാരുടെ ജീവശ്വാസമാണു. അതുകൊണ്ടു തന്നെ ആത്മീയതയുടെ മണല്‍പ്പുറങ്ങളാല്‍ സമ്പുഷ്ടമാണു ജില്ല. വേനലില്‍ നദി മെലിഞ്ഞു മണല്‍പ്പരപ്പ് തെളിഞ്ഞാല്‍ കൂട്ടായ്മയുടെ കുത്തൊഴുക്കാണിവിടെ
സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദുമത സംഗമമായ അയിരൂര്‍ ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷത്ത് മുതല്‍ പാരമ്പര്യം കൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ ഹിന്ദുമത കണ്‍വെന്‍ഷനുകള്‍ ജില്ലയിലുണ്ട്. ശതാബ്ദി പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷനാണു ജില്ലയില്‍ ആദ്യം കാല്‍നാട്ടിയത്. പിന്നീട് എണ്ണമറ്റ ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു ജില വേദിയായി. ക്രൈസ്തവര്‍ക്കു ആത്മീയ ഉണര്‍വ്വ് പകര്‍ന്ന് ഇന്നും മാരാമണ്‍ ലക്ഷങ്ങളെ വിശ്വാസതീരത്തേക്കു നയിക്കുന്നു. ഏഷ്യയിലെ [...]
Filed under: പത്തനംതിട്ട | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
കൗതുകകരമായ കഥകളിലേക്കാണു അന്വേഷണം നമ്മെ നയിക്കുന്നത്. പത്തനംതിട്ട എന്ന പേരിന്റെ ഉല്‍പത്തിയെപ്പറ്റി തന്നെ ഏറെ അഭ്യൂഹങ്ങളുണ്ട്. വ്യത്യസ്ഥമായ പത്ത് ഇനങ്ങളിലുള്ള ആളുകള്‍ ഒത്തു കൂടിയ തിട്ട എന്ന നിലയില്‍ ഈ സ്ഥലനാമം രൂപം കൊണ്ടു എന്നു പറയുന്നവരുണ്ട്. പട്ടണത്തിന്റെ തിട്ട ആയിരുന്നതിനാല്‍ പത്തനംതിട്ട എന്നു പേരായി എന്ന ഭാവന അത്രകണ്ട് വിശ്വാസ്യമല്ല. കാരണം അന്നിവിടെ കാടും മേടും അല്ലാതെ മറ്റൊന്നുമില്ലായിരുന്നല്ലൊ. ഇപ്പോശും 50 ശതമാനവും കാടാണെന്നു വേണമെങ്കില്‍ പറയാം. ഭൂപ്രകൃതിയുടെ അടിസ്ഥനത്തില്‍ പേരു കിട്ടിയ പല സ്ഥലങ്ങളുമുണ്ട്.
പുഴയുടെ [...]
Filed under: പത്തനംതിട്ട | Leave a Comment »