ആറന്മുളയെപ്പറ്റി ധാരാളം നിങ്ങളും കേട്ടിട്ടുണ്ടായിരിക്കുമല്ലൊ. പമ്പ കേന്ദ്രീകരിച്ചുള്ള നദീതട സംസ്കാരം ഇവിടെയുള്ളതാണു അതിന്റെ പ്രധാന കാര്യം. ഈ നദീതട സംസ്കാരത്തിന്റെ ഉത്സവമാണു ഉത്രിട്ടാതി ജലമേള. കായികം, ഭക്തി സാഹിത്യം, അനുഷ്ഠാനം, കരകൗശലം എന്നീ അഞ്ചുരൂപങ്ങളും ചേര്‍ന്ന ഒരു കലാരൂപം ലോകത്തു തന്നെ വേറെ ഉണ്ടോ എന്നതു സംസയമാണു. ഒരു പള്ളിയോടത്തില്‍ തുഴച്ചില്‍ക്കാരുടെ എണ്ണം 64 ആണു. കലകളുടെ എണ്ണവും 64. പാട്ടുകാര്‍ 8 പേരാണു. അഷ്ടദിക്പാലകന്മാരും എട്ട്. അമരക്കാരുടെ എണ്ണം 4. വേദങ്ങളും 4. ഇത്തരം ആഴത്ത്ലുള്ള സാംസ്കാരിക ഭാവം ഉള്ളപ്പോള്‍ തന്നെ അതീവ ലളിതമായ ഗ്രാമീണ ജീവിത വ്യവസ്ഥയും ആറന്മുലയിലുണ്ട്.

കേരളത്തിലെത്തുന്ന വിദേശികള്‍ വന്‍കിട റിസോര്‍ട്ടുകളില്‍ താമസിക്കുവാനോ ശീതീകരിച്ച വാഹനങ്ങളില്‍ സഞ്ചരിച്ചു നാറ്റു കാണുവാനോ അല്ല ഇഷ്ടപ്പെടുന്നത്. പലപ്പോഴും നമ്മേക്കാള്‍ ചരിത്രബോധം പ്രകടിപ്പിക്കുന്നവരാണു വിദേശ വിനോദ സഞ്ചാരികള്‍. ഇന്നത്തെ വിനോദ സഞ്ചാര മാത്രുകകള്‍ അതു നിഷേധിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നു.
പണ്ടൊരു സായിപ്പ് ആറന്മുളയിലെ ചായക്കട സന്ദര്‍ശിച്ച കഥയുണ്ട്. കടയില്‍ ചായ അടിക്കുന്നതുകണ്ട് സായിപ്പ് വായ പൊളിച്ച് ഇരുന്നു പോയത്രേ. ഇത്ര ഉയരത്തിലും താളത്തിലും ഒരു തുള്ളി പോലും തുളുമ്പാതെ ചായ അടിക്കുന്ന വിദ്യ അദ്ധേഹം ആദ്യം കാണുകയായിരുന്നു. ഒടുവില്‍ ചയക്കു ഓര്‍ഡര്‍ നല്‍കേണ്ട സമയം വന്നപ്പോള്‍ സായിപ്പു വിളിച്ചു പറഞ്ഞു ” ഒരു മീറ്റര്‍ ചായ “. ഇതേ പോലെ എത്രയോ തനത് ഗ്രാമീണ മുഹൂര്‍ത്തങ്ങള്‍ നമുക്കു ശ്രിഷ്ടിക്കുവാന്‍ കഴിയും. ആറന്മുളയിലെത്തുന്ന സഞ്ചാരികളെ കാത്ത് ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങള്‍ ഈ ചെറുരദേശത്തുണ്ട്.
വിജ്ഞാന കലാവേധി
ഭാരതീയ കലകലുടെ പഠ്ഹനത്തിനായി ഒരു വര്‍ഷം നാന്നൂറോളം വിദേശികള്‍ എത്തുന്ന വിജ്ഞാന കലാവേധി ആറന്മുള എന്ന ഗ്രാമത്തെ അറിയുന്നതിനു സഞ്ചാരികളെ ഏറേ സഹായിക്കുന്നതാണു. എഴുപതുകളുടെ പകുതിയില്‍ ലൂഭാ ഷീല്‍ഡെന്ന ഫ്രഞ്ചു വനിത ഒരു ഇന്തോ-ഫ്രഞ്ചു സ്കോളര്‍ഷിപ്പുമായി കഥകളി പഠിക്കുവാനായി എത്തുന്നു. കലാമണ്ഡലം കൃഷ്ണന്‍നായരുടെ കീഴിലായിരുന്നു പഠനം. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഭാരതീയ കലകളുടെ ആരാധകയായി മാറിയ ലൂബാ ഷീല്‍ഡ് ഒരു കാര്യം മനസ്സിലാക്കി. ഇത്തരം കലകള്‍ പഠിപ്പിക്കുന്നതിനു കൃത്യമായ ഒരു വെദി കേരളത്തിലില്ല.അങ്ങനെയാണു 1977 ഇല്‍ ആറന്മുളയില്‍ വിജ്ഞാന കലാവേധി ആരംഭിക്കുന്നത്.
വാസ്തുവിദ്യാ ഗുരുകുലം.
ലൂബാ ഷീല്‍ഡിന്റെ നേത്രുത്വത്തില്‍ 1992 നവംബര്‍ ഒന്നു മുതല്‍ 5 വരെ വിജ്ഞാനകലാവേദിയില്‍ നടന്ന വാസ്തുവിദ്യാ ശില്‍പശാലയിലാണു ഗുരുകുലത്തിന്റെ ആശയത്തില്‍ മൂര്‍ത്തരൂപം കൈവരുന്നത്. ശില്‍പ്പശാലയുടെ വിശദാംശങ്ങള്‍ പരിശോദിച്ച സാംസ്കാരിക സെക്രട്ടറി ഡി ബാബുപോള്‍ ഒരു സ്ഥാപനം രൂപം നല്‍കുന്നതിനാവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ലൂഭാ ശീല്‍ഡിനേയും പി എന്‍സുരേഷിനേയും ചുമതലപ്പെറ്റുത്തി. വിശദമായ പഠനത്തിനു ശേഷം ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. 1993 നവംബര്‍ 17 നു വാസ്തുവിദ്യാ ഗുരുകുലം പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം 250 വിധ്യാര്‍ഥികള്‍ ഗുരുകുലത്തില്‍ പരിശീലനം നേടുന്നു. ഇതുവരെ 3420 വീടുകള്‍, 248 ക്ഷേത്രങ്ങള്‍, 12 പള്ളികള്‍ ഒരു സിനഗോഗ് എന്നിവയുടെ രൂപകല്‍പ്പന ഇവിടെ നിര്‍വഹിച്ചു.
മ്യൂറല്‍ ആര്‍ട്ട് ഗ്യാലറി
കൊട്ടാരങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലും മാത്രം കണ്ടുവരുന്ന ചുവര്‍ച്ചിത്രങ്ങളെ സാധാരണ ജനഗ്ങ്ങള്‍ക്കു കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ധേശ്യത്തോടെ ചുവര്‍ച്ച്ത്ര രചനകളുടെ സമസ്ഥ വശങ്ങളും വിസദമായി പ്രതിപാധിക്കുന്ന ഒരു മ്യൂറല്‍ ആര്‍ട്ട് ഗ്യാലറി ഗുരുകുലത്തിലുണ്ട്.
പള്ളിയ്യോട സേവാസംഘം
ഉത്രിട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന എല്ലാ കരക്കാരും ചേര്‍ന്നു രൂപം കൊടുത്ത സംഘമാണു പള്ളിയോട സേവാസംഘം. ജലമേള നിലനിര്‍ത്തുന്നതിനായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതു കൂറ്റാതെ ആറന്മുളയുടെ സാംസ്കാരിക പൈത്രികം നിലനിര്‍ത്തുന്നതിനാവശ്യമായ നടപറ്റികളും സംഘം കൈക്കൊള്ളുന്നു.

ആറന്മുള കണ്ണാടി നിര്‍മ്മാണ കേന്ദ്രങ്ങള്
ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത് സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്. ഈ പൈത്രികത്തിന്റെ പ്രഭവ കേന്ദ്രം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവും ക്ഷേത്ര കേന്ദ്രീക്രിതമായ അനുഷ്ടാനങ്ങളും ആചാരങ്ങളുമാണു.
Filed under: ആറന്മുള
