കേരളം വള്ളംകളികളുടെ നാടാണു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്. കേരളത്തില്‍ പലസ്ഥലങ്ങളിലും വള്ളംകളികള്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്നു. ഒരു ആചാരനുഷ്ടാനം എന്നതിനേക്കാളുമുപരി ഒരു ജനകീയ കൂട്ടായ്മയായും വിനോദമായും വള്ളംകളികള്‍ പ്രചാരം നേടിയിരുന്നു. ഐതീഹ്യപ്പെരുമയിലൂം ദ്രിശ്യഭംഗിയിലും മുമ്പന്‍ ആറന്മുള ഉത്രിട്ടാതി വള്ളംകളി തന്നെ. തിരുവാറന്മുളയപ്പന്റെ തിരുസാന്നിദ്ധ്യം കൊണ്ട് ആറന്മുള ചുണ്ടന്‍ വള്ളങ്ങള്‍ ” പള്ളി ഓട” ങ്ങളായി.
വിവിധ കരകളെ പ്രതിനിധീകരിച്ച് നാല്‍പത്തിയെട്ടു പള്ളിയോടങ്ങള്‍ പങ്കെടുത്തിരുന്ന ആറന്മുള വള്ളംകളി കാലക്രമത്തില്‍ ശോഷിച്ചുപോയി. ചുണ്ടന്‍ വള്ളങ്ങള്‍ പലതും നാമാവശേഷമാവുകയും വള്ളംകളിയുടെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആയപ്പോഴാണു വിവിധ കരക്കാരുടെ സംഘടന ഉണ്ടാക്കി വള്ളംകളിയെ സംരക്ഷിക്കുവാന്‍ യശസ്വികളായ പൂര്‍വ്വികര്‍ ശ്രമം നടത്തിയത്. അങ്ങനെ പള്ളിയോട സേവാസംഘം രൂപീക്രിതമായി. പള്ളിയോട സേവാസംഘത്തിന്റെ നേത്രിത്വത്തിലും ചുമതലയിലും വള്ളംകളി നടത്തുവാന്‍ കഴിഞ്ഞതോടെ ഉത്രിട്ടാതി ജലമേളയുടെ ഗതകാലപ്രൗഡി വീണ്ടെടുക്കുവാന്‍ ശ്രമം ആരംഭിച്ചു.
എല്ലാ വര്‍ഷങ്ങളിലും ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേകം ഗ്രാന്റുകള്‍ ജലോത്സവത്തിനു ലഭിക്കുന്നുണ്ട്. വരുംകാലങ്ങളില്‍ കൂട്ടായ യത്നത്തിലൂടെ ഉത്രിട്ടാതി ജലമേളയ്ക്ക് അര്‍ഹമായ അംഗീകാരം ദേശവിദേശങ്ങളില്‍ നേടേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ സാം-സ്കാരിക പൈത്രുകത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമാണു പള്ളിയോടങ്ങള്‍. ഐക്യത്തിന്റെയും കൂട്ടായ്മയുടേയും സക്തി വിളിച്ചോതുന്ന ആറന്മുള ജലമേളക്കു എല്ലാവിഭാഗം ജനങ്ങളുടേയും കലവറയില്ലാത്ത സഹകരണം നല്‍കണം എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.
Filed under: ആറന്മുള
