പത്തനംതിട്ടയുടെ കിഴക്കന്‍ മേഖല വലിയ ഒരു ജനറേറ്ററാണു. കിഴക്കന്‍ മലകളില്‍ നിന്നു വരുന്ന ജലധാരകളില്‍ നിന്നും വൈധ്യുതി ഉണ്ടാക്കുന്ന മൂന്നു പദ്ധതികള്‍ ഈ പ്രദേശത്താണു. ഇനി ഒരെണ്ണം കൂടി വരും. വനവീഥികളിലെ മനോഹര കാഴ്ചകളുടെ കൂട്ടത്തില്‍ ഈ പദ്ധതികളുടെ സംഭരണികളുമുണ്ട്. സംസ്ഥാനത്തെ മൊത്തം ഐദ്യുതി ഉത്പാദനത്തില്‍ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത് പത്തനംതിട്ടയാണു.
പ്രകൃതിയുടെ ഈ ജനറേറ്റര്‍ നിലച്ചാല്‍ കേരളത്തിന്റെ ഒരു ഭാഗം ഇരുട്ടിലാകുമെന്നത് തീര്‍ച്ച. സഭരിഗിരി , കക്കാട്, എന്നിവയാണു വൈധ്യുതി ബോര്‍ഡ് വക പദ്ധതികള്‍. മണിമലയാറിലെ അള്ളുങ്കലില്‍ മറ്റൊരു സ്വകാര്യ പദ്ധതി നിര്‍മ്മാണഘട്ടത്തിലാണു.
ശഭരിഗിരി.
കേരളത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ പദ്ധതി.1967 ഇല്‍ തുടങ്ങിയ ഈ പദ്ധതിക്കു ഇപ്പോള്‍ 270 മെഗാവോള്‍ട്ട് ശേഷിയുണ്ട്. ആറു ജനറേറ്ററുകളുണ്ട്. ഒന്നിന്റെ ശേഷി 60 മെഗാവാട്ട്. ഇവിടത്തെ ഉത്പാദനം പമ്പ , കക്കി , ആനത്തോട് സംഭരണികളിലെ വെള്ളം ഉപയോഗിച്ചാണു.
കക്കാട്
ശഭരിഗിരിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വേള്ളം ഉപയോഗിച്ചാണു 50 മെഗാവാട്ട് ശേഷിയുള്ള കക്കാറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം. 25 മെഗാവാട്റ്റിന്റെ 2 ജനറേറ്ററുകളാണുള്ളത്. പദ്ധതിയുടെ നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ മൂലം തുരങ്കത്തിലൂടെ എത്തുന്ന വെള്ളത്തിനു സമ്മര്‍ദ്ധക്കുറവ് അനുഭവപ്പെട്ടിരുന്നു. ഇരുമ്പു ചട്ടത്തില്‍ മണല്‍ച്ചാക്ക് അടുക്കി ടെയില്‍ റേസ് ഉയര്‍ത്തി ഇതു പരിഹരിച്ചിട്ടുമുണ്ട്
മണിയാര്‍ കാര്‍ബൊറന്‍ഡം
സ്വകാര്യ മേഖലയില്‍ സംസ്ഥനത്ത് ആദ്യം നിര്‍മ്മിച്ച ജലവൈദ്യുത പദ്ധതി. മൂന്ന് മെഗാവാട്ട് വീതം ശേഷിയുള്ള നാലു ജനറേറ്ററുകള്‍. പവര്‍ സ്റ്റേഷനും സംഭരണിയും മണിയാറിലാണു. പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ സംഭരിണിയിലെ വെള്ളമാണുപയോഗിക്കുന്നത്. ഇത് കെ എസ് എ ബിക്കു നല്‍കുകയാണു പതിവ്.
പത്തനംതിട്ട ജില്ല പവ്വര്‍ഹസുകളുടെ ജില്ലയാണു. പക്ഷേ ഉത്പാദന കേന്ദ്രമായ ജില്ലയ്ക്ക് വൈദ്യുതി വേണ്ടത്ര കിട്ടുന്നില്ല. ദിവസം എട്ടും പത്തും തവണയാണു മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നത്. ചിലേടത്ത് ദിവസങ്ങളോളം ഇരുട്ട്.
ഇരുട്ടിലാണു പത്തനംതിട്ട.
Filed under: പത്തനംതിട്ട
