Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
പത്തനംതിട്ടയുടെ കിഴക്കന്‍ മേഖല വലിയ ഒരു ജനറേറ്ററാണു. കിഴക്കന്‍ മലകളില്‍ നിന്നു വരുന്ന ജലധാരകളില്‍ നിന്നും വൈധ്യുതി ഉണ്ടാക്കുന്ന മൂന്നു പദ്ധതികള്‍ ഈ പ്രദേശത്താണു. ഇനി ഒരെണ്ണം കൂടി വരും. വനവീഥികളിലെ മനോഹര കാഴ്ചകളുടെ കൂട്ടത്തില്‍ ഈ പദ്ധതികളുടെ സംഭരണികളുമുണ്ട്. സംസ്ഥാനത്തെ മൊത്തം ഐദ്യുതി ഉത്പാദനത്തില്‍ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത് പത്തനംതിട്ടയാണു.
പ്രകൃതിയുടെ ഈ ജനറേറ്റര്‍ നിലച്ചാല്‍ കേരളത്തിന്റെ ഒരു ഭാഗം ഇരുട്ടിലാകുമെന്നത് തീര്‍ച്ച. സഭരിഗിരി , കക്കാട്, എന്നിവയാണു വൈധ്യുതി ബോര്‍ഡ് വക പദ്ധതികള്‍. [...]
Filed under: പത്തനംതിട്ട | Leave a Comment »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
ഒരു ആറന്മുളക്കാരനായി ജനിച്ച ( ആക്ച്വലി കോഴഞ്ചേരിയാണു. 3 കി. മി യേയുള്ളു ആറന്മുളക്കു, ഒരു വെയ്റ്റിനു വേണ്ടി ആറന്മുള എന്നൊക്കെ പരയും )എനിക്കു കഴിഞ്ഞ 2 വര്‍ഷമായി വള്ളംകളി കാണുവാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്കോര്‍മ്മയുള്ള കാലം മുതല്‍കേ വള്ളംകളിയും എന്റെ മനസ്സില്‍ ഉണ്ട്. അന്നു കണ്ട പല ദ്രിശ്യങ്ങളും ആഹ്ലാദകരമായി മനസ്സിലുണ്ട്. വള്ളംകളിക്കുന്നവരുടെ ഉത്സാഹവും ഊര്‍ജ്ജിതവും കാണികളുടെ തിരതല്ലുന്ന സന്തോഷവുമാണു വള്ളംകളിയെ അവിസ്മരണീയമാക്കുന്നത്. അക്കാര്യത്തില്‍ ആറന്മുള വള്ളംകളിക്ക് ഒരിക്കലും കുറവുണ്ടായിട്ടില്ല.
വള്ളംകളി തിരുവാറന്മുളയപ്പന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന [...]
Filed under: ആറന്മുള | 1 അഭിപ്രായം »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
കേരളം വള്ളംകളികളുടെ നാടാണു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്. കേരളത്തില്‍ പലസ്ഥലങ്ങളിലും വള്ളംകളികള്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്നു. ഒരു ആചാരനുഷ്ടാനം എന്നതിനേക്കാളുമുപരി ഒരു ജനകീയ കൂട്ടായ്മയായും വിനോദമായും വള്ളംകളികള്‍ പ്രചാരം നേടിയിരുന്നു. ഐതീഹ്യപ്പെരുമയിലൂം ദ്രിശ്യഭംഗിയിലും മുമ്പന്‍ ആറന്മുള ഉത്രിട്ടാതി വള്ളംകളി തന്നെ. തിരുവാറന്മുളയപ്പന്റെ തിരുസാന്നിദ്ധ്യം കൊണ്ട് ആറന്മുള ചുണ്ടന്‍ വള്ളങ്ങള്‍ ” പള്ളി ഓട” ങ്ങളായി.
വിവിധ കരകളെ പ്രതിനിധീകരിച്ച് നാല്‍പത്തിയെട്ടു പള്ളിയോടങ്ങള്‍ പങ്കെടുത്തിരുന്ന ആറന്മുള വള്ളംകളി കാലക്രമത്തില്‍ ശോഷിച്ചുപോയി. ചുണ്ടന്‍ വള്ളങ്ങള്‍ പലതും നാമാവശേഷമാവുകയും വള്ളംകളിയുടെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആയപ്പോഴാണു [...]
Filed under: ആറന്മുള | Leave a Comment »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
ആറന്മുളയെപ്പറ്റി ധാരാളം നിങ്ങളും കേട്ടിട്ടുണ്ടായിരിക്കുമല്ലൊ. പമ്പ കേന്ദ്രീകരിച്ചുള്ള നദീതട സംസ്കാരം ഇവിടെയുള്ളതാണു അതിന്റെ പ്രധാന കാര്യം. ഈ നദീതട സംസ്കാരത്തിന്റെ ഉത്സവമാണു ഉത്രിട്ടാതി ജലമേള. കായികം, ഭക്തി സാഹിത്യം, അനുഷ്ഠാനം, കരകൗശലം എന്നീ അഞ്ചുരൂപങ്ങളും ചേര്‍ന്ന ഒരു കലാരൂപം ലോകത്തു തന്നെ വേറെ ഉണ്ടോ എന്നതു സംസയമാണു. ഒരു പള്ളിയോടത്തില്‍ തുഴച്ചില്‍ക്കാരുടെ എണ്ണം 64 ആണു. കലകളുടെ എണ്ണവും 64. പാട്ടുകാര്‍ 8 പേരാണു. അഷ്ടദിക്പാലകന്മാരും എട്ട്. അമരക്കാരുടെ എണ്ണം 4. വേദങ്ങളും 4. ഇത്തരം ആഴത്ത്ലുള്ള [...]
Filed under: ആറന്മുള | Leave a Comment »